പെലെയെ മറികടക്കാൻ സുനില്‍ ഛേത്രി.

സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുകയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഈ ടൂർണമെന്റിലൂടെ പുതിയൊരു നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.

ഇതിഹാസതാരം പെലെയെ മറികടക്കാനാണ് ഛേത്രി ടൂർണമെന്റിലൂടെ ശ്രമിക്കുക. സാഫ് കപ്പിൽ മൂന്ന് ഗോളുകൾ കണ്ടെത്താനായാൽ ഛേത്രി പെലെയെ മറികടന്ന് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ സ്കോറർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കുതിക്കും. നിലവിൽ ഇന്ത്യയ്ക്ക് വേണ്ടി 120 മത്സരങ്ങളിൽ നിന്ന് 75 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.

സാഫ് ഫുട്ബോളിലൂടെ ഛേത്രി പെലെയെ മറികടക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നാലോ അതിലധികമോ ഗോളുകൾ നേടിയാൽ ഛേത്രിയ്ക്ക് സാക്ഷാൽ ലയണൽ മെസ്സിയെ മറികടക്കാനാകും.

നിലവിൽ പോർച്ചുഗലിന്റെ നായകനായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 180 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. ഇറാന്റെ അലി ദേയാണ് രണ്ടാമത്.

ഇന്ന് വൈകുന്നേരം 4:30ക്ക് മാൽദ്വീപ് ദേശിയ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply