സന്ദേശ് ജിങ്കൻ തിരികെ ഇന്ത്യയിലേക്ക്

സന്ദേശ് ജിങ്കൻ തിരികെ ഇന്ത്യയിലേക്ക്:

കാലിനേറ്റ പരിക്ക് ചികിൽസയുടെ ആവശ്യത്തിനായി ജിങ്കൻ ഇന്ത്യയിൽ എത്തി എന്നും ജനുവരിയിൽ ക്രോയേഷ്യയിലേക്ക് തിരികെപോകുമെന്നും പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഗുലാവോ റിപ്പോർട്ട്‌ ചെയ്തു.

28കാരനായ ജിംഗൻ തന്റെ ഫിസിയോതെറാപ്പിസ്റ്റ് ജിജി ജോർജിനെ കാണാനും ചികിത്സ ആരംഭിക്കാനും വേണ്ടി ഇപ്പോൾ ഇന്ത്യയിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ ആവർത്തിച്ചുള്ള കാലിന് പരിക്കേറ്റത് ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കനെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്.

ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് എടികെ മോഹൻ ബഗാനിൽ നിന്ന് ക്രൊയേഷ്യൻ ടോപ്-ടയർ ക്ലബ്‌ എച്ച്എൻകെ സിബെനിക്കിലേക്ക് ജിങ്കൻ കൂടുമാറിയത്. എന്നാൽ നിരന്തരമായുണ്ടാകുന്ന പരിക്കുകൾ അദ്ദേഹത്തിന്റെ അരങ്ങേറ്റം വൈകിപ്പിക്കുകയാണ്.

ഒരു എസിഎൽ ഇഞ്ചുറി മൂലം 2019-20 സീസൺ മുഴുവനായും ജിങ്കന് നഷ്ടമായിരുന്നു. അതിനുശേഷം മത്സരങ്ങളിലേക്ക് തിരികെവന്ന അദ്ദേഹം എഐഎഫ്‌എഫ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.എത്രയും പെട്ടെന്ന്തന്നെ ഫിറ്റ്‌നെസ്സ് വീണ്ടെടുത് തിരികെ ക്രൊയേഷ്യയിലേക്ക് പോകാനും അരങ്ങേറ്റം നടത്താനുമുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply