16 ടീമുകളുമായി ഡ്യൂറണ്ട് കപ്പിന്റെ 130-ാം പതിപ്പ് സെപ്റ്റംബർ ആദ്യ വാരം കൊൽക്കത്തയിൽ തുടക്കമായേക്കും

ഡ്യൂറണ്ട് കപ്പിന്റെ 130-ാം പതിപ്പ് സെപ്റ്റംബർ 5ന് കൊൽക്കത്തയിൽ തുടക്കമായേക്കും. 16 ടീമുകളാണ് ഈ തവണ പങ്കെടുക്കുവാൻ പോകുന്നത്.ഐ- ലീഗില്നിന്നും, ഐ. എസ്. എൽ-ൽ നിന്നും 6 ടീമുകളും, ഇന്ത്യൻ ആർമിയുടെ 4 ടീമുകളാവും ഈ തവണ കളത്തിൽ ഇറങ്ങുന്നത്.

ഹൈദരാബാദ് എഫ്.സി, എഫ്. സി. ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗ്‌ളൂരു എഫ്. സി,മുംബൈ സിറ്റി എഫ് സി, എ. ടി. കെ മോഹൻ ബഗാൻ എന്നീ ഐ. എസ്. എൽ ടീമുകളാണ് പങ്കെടുക്കുവാൻ പോവുന്നത്. നിലവിലെ ചാമ്പ്യന്മാർ ആയ ഗോകുലം കേരളയും ഈ തവണത്തെ ഡ്യുറണ്ട് കപ്പ്‌ കളിച്ചേക്കും.

4 ടീമടങ്ങുന്ന 4 ഗ്രൂപ്പുകളിലായിട്ടാണ് ലീഗ് സ്റ്റേജ് മത്സരങ്ങൾ . ഗ്രൂപ്പ്‌ സ്റ്റേജിൽ 3 മത്സരങ്ങളാണ് ഒരു ടീമിന് ലഭിക്കുക. ആദ്യ രണ്ട് സ്ഥാനക്കാരാവും അടുത്ത റൗണ്ടായ ക്വാട്ടർ-ഫൈനലിൽ കടക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply