ഹീറോ ഐ- ലീഗിന്റെ 2021-22 സീസണിലേക്കുള്ള ക്വാളിഫയർ മത്സരങ്ങൾക് ഒക്ടോബർ നാലിന് തുടക്കമാവും. 10 ടീമുകളാണ് മത്സരത്തിൽ പങ്കാളികളാവുക. 5 ടീം അടങ്ങുന്ന രണ്ടു ഗ്രൂപ്പായി തിരിച്ചു നടത്തുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളാണ് ആദ്യ റൗണ്ട്.
കേരളത്തിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള കേരള യുനൈറ്റഡ് എഫ് സി തങ്ങളുടെ ഐ ലീഗ് പ്രവേശനം പരീക്ഷിക്കും. രണ്ടാം റൗണ്ടിലേക് ഗ്രൂപ്പ് സ്റ്റേജില്നിന്നും ആദ്യ രണ്ടു സ്ഥാനകളിലെത്തുന്ന നാലു ടീമുകൾ കടക്കും. റൗണ്ട് റോബിൻ ഘടനയിൽ നടക്കുന്ന രണ്ടാം റൗണ്ടിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന ടീമായിരിക്കും അവസാനം ഐ ലീഗിലേക് പ്രവേശനം നേടുന്നത്.
കേരളത്തിൽനിന്നുള്ള ടീമായ കേരള യുനൈറ്റഡ് ഗ്രൂപ്പ് ബി-ലാണുള്ളത്. കെൻകരെ എഫ് സി, കോർബട്ട് എഫ് സി, ഡൽഹി എഫ് സി, അര എഫ് സി എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് ഘട്ടം കേരള യുണൈറ്റഡിന് എത്രത്തോളം വെല്ലുവിളി സൃഷ്ടിക്കും എന്ന കണ്ടറിയണം. ബിനോ ജോർജിന്റെ കീഴിൽ ഒരു പുതിയ തുടകത്തിലേക് ചുവടു വെക്കുന്ന കേരള യുനൈറ്റഡ് പ്രീ സീസൺ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സുമായി രണ്ട് മത്സരങ്ങൾ കളിച്ചത് ഒരു നല്ല തയാറെടുപ് തന്നെയാണ്.
?️ ~Ronin~
Leave a reply