ബ്രേക്കിംഗ്: ബ്ലാസ്റ്റേഴ്‌സ് മത്സരം വേദി മാറ്റി | ഡ്യൂറൻഡ് കപ്പ്.

ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ് – ഡൽഹി എഫ്.സി മത്സരം വേദിമാറ്റി. മോഹൻ ബഗാൻ ഗ്രൗണ്ടിൽ തീരുമാനിച്ചിരുന്ന മത്സരം കല്യാണി സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. കനത്ത മഴയെ തുടർന്ന് മോഹൻ ബഗാൻ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങി കിടക്കുന്നതാണ് വേദി മാറ്റാൻ കാരണം.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് ടീമുകൾക്ക് പരിശീലനത്തിനിറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ ടൂർണ്ണമെന്റ് സംഘാടനത്തെ കുറിച്ച് കടുത്ത നിരാശയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ പ്രകടിപ്പിച്ചത്. തുടർന്ന് ട്രെയിനിങ് ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രവും ഇവാൻ പങ്കുവെച്ചിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാം. മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇതേ ഗ്രൂപ്പിലെ ബെംഗളൂരു എഫ്.സി-ഇന്ത്യൻ നേവി മത്സര ഫലത്തെ ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply