എ ടി കെ ആരാധകർക്ക് ഒരു ശുഭ വാർത്ത കൂടി, മുംബൈ സിറ്റിയുടെ സൂപ്പർ താരം ഹുഗോ ബോമസിനെ സ്വന്തം ആക്കി എ ടി കെ മോഹൻ ബഗാൻ. നിലവിൽ മുംബൈയും ആയി കരാർ ഉണ്ടായിരുന്ന താരത്തെ വലിയൊരു തുക ട്രാൻസ്ഫർ ഫീ മുടക്കി ആണ് എ ടി കെ മോഹൻ ബഗാൻ ടീമിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ അഞ്ച് വർഷ കരാറിൽ ആണ് താരം എ ടി കെ മോഹൻ ബഗാനിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ കപ്പ് നേടുന്നതിനും ഷീൽഡ് നേടുന്നതിനും വലിയ ഒരു പങ്ക് വഹിച്ചതാരം ആണ് ഹുഗോ ബോമസ്, ഈ ഒരു സൈനിംഗ് എ ടി കെ മോഹൻ ബഗാനെ കൂടുതൽ കരുത്തർ ആക്കും എന്ന് ഉറപ്പാണ്.
~@bhi~
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply