ഐ ലീഗ് ഫുട്‌ബോളിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ റയല്‍ കശ്‌മീര്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും നാലു മുതല്‍ നടക്കുന്ന മത്സരത്തില്‍ മുഹമ്മദന്‍ എസ്.സി. ട്രാവുവിനെയും വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ് സി പഞ്ചാബിനെയും നേരിടും.
കല്യാണി സ്റ്റേഡിയത്തിൽ വച്ചാണ് ഗോകുലത്തിന്റെ മത്സരം. വണ്‍ സ്പോര്‍ട്സില്‍ കളി തത്സമയം കാണാം.
ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോൾ പതിനാറു പോയിന്റുമായി ഗോകുലം അഞ്ചാം സ്‌ഥാനത്താണ്. 18 പോയിന്റുമായി പഞ്ചാബ് രണ്ടാംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തില്‍ ഗോകുലം 4–-3ന് പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നു.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply