ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പുർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകർത്ത് ഐ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ് സി. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ.ലീഗ് കിരീടം നേടുന്നത്.
കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.
CHAMPIONS!@GokulamKeralaFC become the ??? ???? ???? ?????? to lift the #HeroILeague Trophy! ???
????????!#ILeagueDDay ?#LeagueForAll ? #IndianFootball⚽ pic.twitter.com/yv3giqnz7D
— Hero I-League (@ILeagueOfficial) March 27, 2021
23-ആം മിനിറ്റില്‍ വിദ്യാസാഗര്‍ സിങ്ങാണ് ട്രാവു എഫ്‌സിക്കായി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് വെളിയില്‍ നിന്ന് ഷോട്ടെടുത്ത വിദ്യാസാഗര്‍ ബോള്‍ കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗര്‍ ഈ സീസണില്‍ നേടുന്ന 12-ആം ഗോളാണിത്.
കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. 76-ആം മിനിറ്റില്‍ ഗോകുലത്തിനായി ഡെന്നീസ് അഗ്വാരെ മൂന്നാം ഗോള്‍ നേടി. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ഗോകുലത്തിനായി മലയാളി താരം മുഹമ്മദ് റാഷിദ് നാലാം ഗോളും നേടി.
Leave a reply