ഗോകുലത്തിന്‍റെ ട്രോഫി പരേഡ് ഉത്സവമാക്കി കോഴിക്കോട് നഗരം

Gokulam Kerala Champions
Gokulam Kerala Champions

കേരളത്തിന്റെ കന്നി ഐ ലീഗ്​ കിരീട ജേതാക്കളായ ഗോകുലം കേരളം ടീമിനെ കോഴിക്കോട് നഗരം ആവേശത്തോടെ വരവേറ്റു. ട്രോഫി പരേഡില്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട്​ സ്​​റ്റാഫ്​, മാനേജ്​മെന്‍റ്​ അംഗങ്ങള്‍, ആരാധകര്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു.

ഗോകുലത്തിന്‍റെ ഹോം ഗ്രൗണ്ടായ കോര്‍പ്പറേഷന്‍ സ്​റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച ​പരേഡ്​ മാവൂര്‍ റോഡ് വഴി കോഴിക്കോട്​ ബീച്ചിലാണ്​ സമാപിക്കുന്നത്​.

ഫൈനലിന് ശേഷം കൊല്‍ക്കത്തയില്‍നിന്ന്​ തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയ ഗോകുലം ​ടീമിന്​ കോഴിക്കോട്​ വിമാനത്താവളത്തില്‍ ആരാധകർ ഉജ്ജ്വല വരവേല്‍പ്പ്​ നല്‍കിയിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply