ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് ഏപ്രില്‍ അവസാനം കൊല്‍ക്കത്തയില്‍ വച്ച് നടക്കും. ജൂണ്‍ 3ന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യത മത്സരം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സൗഹൃദമല്‍സരങ്ങളില്‍ ഇല്ലാത്ത താരങ്ങളെയും ക്യാമ്പിൽ ഉള്‍പ്പെടുത്തും.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഖത്തറില്‍ വെച്ചാവും ഇന്ത്യയുടെ മുഴുവന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളും നടക്കുക. ജൂണിൽ ഖത്തറുമായുള്ള മത്സരം കഴിഞ്ഞാൽ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരായാണ് ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍.
നിലവില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 3 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നിലവില്‍ 16 പോയിന്റുമായി ഖത്തര്‍ ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Leave a reply