ISL എട്ടാം സീസൺ നവംബറിൽ നടന്നേക്കും – പ്രീ സീസണിനായി ബ്ലാസ്റ്റേഴ്‌സ് സെർബിയയ്ക്ക് പുറമെ ഖത്തറിലേക്കും

ISL

ISL എട്ടാം സീസൺ നവംബറിൽ അരങ്ങേറും. കോവിഡ് പ്രതികൂലമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ സീസണിലേത് പോലെ തന്നെ ഒരു ഏകീകൃത വേദിയിലായിരിക്കും മത്സരങ്ങൾ നടക്കുക.

കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ മത്സരങ്ങൾ സംഘടിപ്പിച്ച ഗോവയ്ക്ക് തന്നെയാണ് ഇക്കുറിയും നറുക്ക് വീഴാൻ സാധ്യത. എന്നിരുന്നാലും കേരളം, കൊൽക്കത്ത എന്നീ സ്ഥലങ്ങളും പരിഗണിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായാൽ ഖത്തറിലേക്കോ, UAE ലേക്കോ മത്സരങ്ങൾ മാറ്റാൻ ഉള്ള സാധ്യതയും വിദൂരമല്ല. സെപ്റ്റംബർ നു മുൻപായി ടീം ഉടമകളുമായി FSDL നടത്തുന്ന ചർച്ചയോടുകൂടി ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.

അതേസമയം കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീസീസണിനായി തിരഞ്ഞെടുത്തിരിക്കുന്നത് കോച്ച് ഇവാൻ വുകമനോവിക് ന്റെ നാടായ സെർബിയയും അടുത്ത ലോകകപ്പ് അരങ്ങേറുന്ന ഖത്തറുമാണ്. ഓഗസ്റ്റിൽ ടീം സെർബിയയിലേക്ക് തിരിക്കും. വിദേശ താരങ്ങൾ അവിടെ വെച്ചായിരിക്കും ടീമിൽ ചേരുക എന്നാണ് സൂചന. ശേഷം സെപ്റ്റംബറിൽ ഖത്തറിലേക്ക് തിരിക്കുന്ന ടീം അവിടുത്തെ ക്ലബ്ബുകളുമായി പരിശീലന മത്സരങ്ങളും കളിക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply