എ ടി കെയെ 2-0നു കീഴടക്കി പോയിന്റ് ടേബിളില്‍ ഒന്നാന്മാരായി ഐ.എസ്.എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ട്രോഫിയും സെമി സ്ഥാനവും സ്വന്തമാക്കി മുംബൈ സിറ്റി, ജി.എം.സി. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൗര്‍റ്റാഡ ഫാളും (7′) ബർത്തലോമിയോ ഓഗ്‌ബെച്ചയുമാണ് (39′) മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയത്. മുംബൈ സിറ്റിക്ക് ലീഗ് ഷീല്‍ഡിനൊപ്പം 2022-ൽ നടക്കുന്ന എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാനായി. ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ സ്ഥാനം നേടുന്ന രണ്ടാമത്തെ ടീമായി മാറി മുംബൈ.
Congratulations, @MumbaiCityFC ?️?#HeroISL #LetsFootball pic.twitter.com/bJBOheIfBO
— Indian Super League (@IndSuperLeague) February 28, 2021
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ ഗോൾ രഹിത സമനിലയിൽ തളച്ച് ലീഗ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് എഫ് സി ഗോവയും സെമിയില്‍ പ്രവേശിച്ചു. ഈ സമനിലയോടെ 20 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ഗോവ ഐ.എസ്.എല്‍ സെമിയിലെത്തുന്നത്. 40 പോയിന്റുള്ള മുംബയ് സിറ്റിയാണ് ആദ്യ സ്ഥാനക്കാര്‍. ഇത്രതന്നെ പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാമതുണ്ട്. 33 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്.
സെമി ഫൈനലില്‍ മുംബൈ സിറ്റി നാലാം സ്‌ഥാനക്കാരായ എഫ്.സി. ഗോവയേയും രണ്ടാം സ്‌ഥാനക്കാരായ എ.ടി. കെ. മോഹന്‍ ബഗാന്‍ മൂന്നാം സ്‌ഥാനക്കാരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെയും നേരിടും. ഈ മാസം 5,6 തീയതികളിലാണ് ആദ്യപാദ സെമികള്‍. 8, 9 തീയതികളില്‍ രണ്ടാം പാദവും 13ന് ഫൈനലും നടക്കും.
Leave a reply