കോവിഡ് സാഹചര്യങ്ങൾ മൂലം താത്കാലികമായി നിർത്തിവച്ചിരുന്ന IPL പതിനാലാം സീസൺ, സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ UAE യിൽ വെച്ചു പുനരാരംഭിക്കാൻ ധാരണയായിരുന്നു. IPL നു ശേഷം T20 ലോകകപ്പ് നടക്കുന്നതും ISL നു തിരിച്ചടിയാകും. ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും T20 ലോകകപ്പ് അരങ്ങേറുക.. IPL, T20 ലോകകപ്പ് എന്നീ ടൂർണമെന്റുകൾ നടക്കുന്നത് UAE യിൽ ആണെങ്കിലും ഇവയുടെയെല്ലാം സംപ്രേക്ഷണ അവകാശം സ്റ്റാർ സ്പോർസിനായതിനാലാണ് ക്രിക്കറ്റ് മാമാങ്കത്തിന് ശേഷം ISL നടത്താൻ തീരുമാനിച്ചിരിക്കുന്നത്. IPL 2021 സീസൺ ഏപ്രിലിൽ തുടങ്ങിയിരുന്നെങ്കിലും ടൂർണമെന്റിലെ പകുതിയോളം മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും ചില താരങ്ങൾ കോവിഡിനു പിടിയിലായതും ചില വിദേശ താരങ്ങൾ ടീം വിടുന്ന സാഹചര്യം ഉണ്ടായിരുന്നതിനാലും ലീഗ് താത്കാലികമായി നിർത്തിവെയ്ക്കുവാൻ സംഘാടകർ നിര്ബന്ധിതരാകുകയായിരുന്നു. 2 ആഴ്ച മുൻപാണ് IPL യു.എ.ഇയിൽ വെച്ചു പുനരാരംഭിക്കും എന്ന് BCCI ഔദ്യോഗികമായി അറിയിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിലും ISL നവംബറിലാണ് തുടങ്ങിയിരുന്നത്. ഇക്കുറിയും ഇതിൽ മാറ്റമുണ്ടാവില്ല. നവംബർ-മാർച്ച് ആയിരിക്കും ISL നടക്കുക. വേദിയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. കോവിഡിന്റെ തീവ്രത കുറഞ്ഞു വരുന്നുണ്ടെങ്കിലും ഈ സീസണും ഗോവയിൽ മാത്രമായി തന്നെ നടക്കാനാണ് സാധ്യത. എങ്കിലും കൊൽക്കത്ത, കേരളം എന്നീ സംസ്ഥാനങ്ങളും FSDL ന്റെ സാധ്യതാ പട്ടികയിലുണ്ട്. AFC യുടെ ഇളവുകളും ഈ സീസണിൽ കൂടെ ലഭിച്ചേക്കും. ഒരു ടീമിന് കുറഞ്ഞത് 27 മത്സരങ്ങൾ (ഓരോ ടീമിനെതിരെ 3 മത്സരങ്ങൾ, ഹോം, എവേ, ന്യൂട്രൽ) നടത്തുവാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്നാണ് നിഗമനം. കൂടാതെ കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും ISL ലേക്ക് വന്ന ഈസ്റ്റ് ബംഗാളിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. ക്ലബും നിക്ഷേപകരും തമ്മിലുള്ള തർക്കമാണ് ഈസ്റ്റ് ബംഗാളിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഇന്ന് നടന്ന ചർച്ചയിൽ FSDL ക്ലബ്ബിന് അന്ത്യശാസനം നൽകിയിരുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ടീമുകളുമായി ലീഗ് നടത്താനാണ് FSDL തീരുമാനം.
Leave a reply