ബ്ലാസ്റ്റേഴ്‌സ് താരം രോഹിത്ത് കുമാര്‍ ബെംഗളൂരു എഫ്സിയിലേക്ക്

ISL

ബ്ലാസ്റ്റേഴ്‌സ് വിട്ട് ബംഗളൂരുവിലേക്ക് ചേക്കേറാനൊരുങ്ങി കേരളം ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം രോഹിത്ത് കുമാർ.

ടീം മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയോടെയാണ് രോഹിത്ത് ബെംഗളുരുവിലേക്ക് പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 11 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം മൊത്തം 17 ടാക്കിളുകളും, 8 ഇന്റര്‍സെപ്ഷനുകളും, നാല് ക്ലിയറന്‍സുകളും നടത്തി.

അതേസമയം, എഎഫ്സി കപ്പ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി മാല്‍ദീവ്സിലെത്തിയ ബെംഗളൂരു എഫ്‌സിയിലെ മൂന്ന് അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് രാജ്യം വിടാന്‍ മാല്‍ദീവ്സ് ആവിശ്യപെട്ടു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply