ഇവാൻ വുക്കോമാനോവിച്ചിനെ മുഖ്യ പരിശീലകനാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Getty Images

കെരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കും എന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

2020-21 സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ക്ലബ്ബുമായി പിരിഞ്ഞ കിബു വിക്കൂനയ്ക്ക് ശേഷമാണ് സെർബിയനായ ഇവാൻ വുക്കോമാനോവിച്ചിനെ പരിശീലകനായി ക്ലബ് നിയമിക്കാനൊരുങ്ങുന്നത്.

സൈനിങ്‌ നടന്നുകഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ പരിശീലകനാകും വുക്കോമാനോവിച്ച്.

2013-14 സീസണിൽ ബെൽജിയൻ ക്ലബായ സ്റ്റാൻഡേർഡ് ലീജിൽ അസ്സിസ്റ്റന്റായാണ് 43 കാരനായ വുക്കോമാനോവിച്ച് തന്റെ കോച്ചിങ് കരിയർ ആരംഭിച്ചത്.

പിന്നീട്, സ്ലൊവാക് സൂപ്പർ ലിഗയിൽ സ്ലൊവാൻ ബ്രാറ്റിസ്ലാവയെയും, സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷനിലെ അപ്പോളൻ ലിമാസ്സോളിനെയും പരിശീലിപ്പിച്ചു. 2017-ൽ സ്ലൊവാക്യൻ കപ്പ് കിരീടത്തിലേക്ക് സ്ലൊവാൻ ബ്രാറ്റിസ്ലാവ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

അതുമാത്രമല്ല, കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫക്കുണ്ടോ പെരേര, ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് അപ്പോളോൺ ലിമാസ്സോളിൽ വുക്കോമാനോവിച്ചിന്റെ കീഴിൽ കളിച്ചിട്ടുണ്ട്.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply