മതേജ് പോപ്പ്ലറ്റിനികുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്ലബിന്റെ ട്രാൻസ്ഫർ ബാൻ ഉടൻ നീക്കിയേക്കും

ഈ മാസം ഏഴാം തീയതിയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ട്രാൻസ്ഫർ നടപടികളും താത്കാലികമായി നിർത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ഫിഫ യുടെ ഭാഗത്ത്‌ നിന്നും ക്ലബിന് കത്ത് ലഭിച്ചത്. മുൻ താരം മതേജ് പോപ്പ്ലറ്റിനികിനു കരാർ സംബന്ധമായാ മുഴുവൻ തുകയും നൽകാത്തതിനാലാണ് താരം ഫിഫയെ സമീപിച്ചത്.

തുടർന്ന് ഫിഫ ക്ലബ്ബിനെ ട്രാൻസ്ഫർ നടപടികളിൽ നിന്നു വിലക്കുകയായിരുന്നു. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു താരത്തിന് കൊടുക്കാൻ ഉണ്ടായിരുന്ന മുഴുവൻ തുകയും നൽകി എന്നാണ് അറിയാൻ സാധിക്കുന്നത്. മൂന്നു ദിവസത്തിനകം ഈ കാര്യത്തിൽ ഉറപ്പുവരുത്തണമെന്നും ക്ലബ്ബ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടു കൂടി ഫിഫ യുടെ വിലക്ക് നീങ്ങും എന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. മുൻ ബെംഗളൂരു ഫ് സി താരം ഖബ്ര യെ ക്ലബ്ബ് സൈൻ ചെയ്‌തെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫിഫ യുടെ ട്രാൻസ്ഫർ വിലക്ക് മാറുന്നതോടുകൂടി പുതിയ കളിക്കാരുടെ പ്രഖ്യാപനങ്ങൾ ടീമിൽ നിന്ന് പ്രതീക്ഷിക്കാം.

ISL അഞ്ചാം സീസണിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സും സ്ലൊവേനിയൻ താരം മറ്റെജ് പോപ്ലാന്റിനിക്കും കരാർ ഒപ്പിട്ടത്. സ്ലോവേനിയൻ ക്ലബ്ബായ Triglav Kranj ൽ 68 കളികളിൽ നിന്നും 46 ഗോളുകൾ നേടിയ താരത്തിന് ഇന്ത്യയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. 16 മത്സരങ്ങളിൽ നിന്നും വെറും 4 ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 3 വർഷത്തെ കരാറിൽ ടീമിൽ എത്തിയ താരത്തെ പിന്നീട് ഹംഗേറിയൻ ക്ലബ്ബായ Kaposvári Rákóczi FC ലേക്ക് ലോണിൽ അയക്കുകയായിരുന്നു. അവിടെ 6 മത്സരങ്ങൾ മാത്രം കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാനായില്ല. ലോൺ കാലാവധി കഴിഞ്ഞു തിരിച്ചു കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരം ISL ഏഴാം സീസണിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു.

മുൻ കോച്ച് കിബു വികുന യുടെ ആദ്യകാല ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നതുമാണ്. എന്നാൽ ക്ലബ്ബ് താരവുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചു. നിലവിൽ സ്കോട്ടിഷ് ടോപ്പ് ഡിവിഷൻ ക്ലബ്ബായ ലിവിങ്സ്റ്റോണ് ഫ് സി യിലാണ് താരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply