കേരള പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍, തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കോതമംഗലം മാര്‍ അത്തനേഷ്യസ് (എം.എ) ഫുട്‌ബോള്‍ അക്കാദമിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് 1-1ന് സമനില വഴങ്ങിയത്.
കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് 56ാം മിനുറ്റില്‍ വി.എസ് ശ്രീക്കുട്ടനിലൂടെ ലീഡ് നേടിയെങ്കിലും 73ാം മിനുറ്റില്‍ എം.എ ഫുട്‌ബോള്‍ അക്കാദമി ഒപ്പമെത്തി. മുഹമ്മദ് ഫായിസാണ് സമനില ഗോള്‍ നേടിയത്. കളിയിലുടനീളം മിന്നും പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഒ.എം ആസിഫാണ് കളിയിലെ താരം.
ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് ഒരു പോയിന്റായി. ഏപ്രില്‍ 4ന് ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Leave a reply