കണംകാലിനേറ്റ പരിക്കിനിർത്തുടർന്ന് വിശ്രമത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം സിഡോഞ്ചയും താരത്തിന് പകരക്കാരനായി എത്തിയ ജുവാൻഡെയും ക്ലബ് റിലീസ് ചെയ്തതായാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയിരുന്ന സിഡോയ്ക്ക് പരിക്ക് കാരണം സ്പെയിനിലേക്ക് തിരിച്ചുപോയതിനാൽ സീസൺ ഭൂരിഭാഗവും നഷ്ടമായിരുന്നു.
2019-20 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ നിറ സാന്നിധ്യമായി മാറിയ സിഡോ ആരാധകർക്കിടയിലും പ്രിയങ്കരനായിരുന്നു. പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് കാരണമാണ് താരത്തെ റിലീസ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സിഡോയ്ക്ക് പകരക്കാരനായി സീസൺ പകുതിക്ക് വെച്ച് എത്തിയ സ്പാനിഷ് താരമാണ് ജുവാൻഡെ. 10 മത്സരങ്ങളോളം ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചെങ്കിലും കാര്യമായി തിളങ്ങാൻ താരത്തിനായില്ല. ഇതാണ് ജുവാൻഡെയുടെ കരാർ പുതുക്കാതെ റിലീസ് ചെയ്യാനുള്ള കേരള ബ്ലാസ്റ്റേഴ്സ് തീരുമാനത്തിന് പിന്നിലെ കാരണം. കേരള ബ്ലാസ്റ്റേഴ്സിലെ മറ്റു വിദേശ താരങ്ങളുമായി ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്.
Leave a reply