ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ ഒപ്പിടുന്നതിൽ നിന്ന് വിലക്കികൊണ്ട് ഫിഫയിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി ഇന്നലെ റിപോർട്ടുകൾ വന്നിരുന്നു.
ഫിഫ പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയിൽ നിന്നുള്ള കത്തിടപാടുകൾ ജൂൺ ഒന്നിന് നടത്തുകയും ജൂൺ 7 ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സിന് കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഈ വിലക്കിൽ ആരാധകർ ആശങ്കപ്പെടേണ്ട കാര്യമില്ല.
എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ നിരോധനം ലഭിച്ചതെന്ന് നമ്മുക്ക് പരിശോധിക്കാം.
ബ്ലാസ്റ്റേഴ്സിന്റെ മുൻ മുന്നേറ്റ നിര താരം മാതേജ് പോപ്ലാറ്റ്നിക്ക് ശമ്പളം നൽകാത്ത തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് ഫിഫ ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തിയത്.
കൃത്യസമയത്ത് വേതനം നൽകുന്നില്ലെങ്കിൽ കളിക്കാർക്ക് പരാതിയുമായി ഫിഫയെ സമീപിക്കാം.
പോപ്ലാറ്റ്നിക്കിന് നൽകാനുള്ള കുടിശ്ശിക അടച്ചുകൊണ്ട് ട്രാൻസ്ഫർ നിരോധന പ്രശ്നം പരിഹരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. പണമടച്ചു കഴിയുകയും ഫിഫ അത് സ്ഥിരീകരിക്കുകയും ചെയ്താൽ ഉടൻ തന്നെ നിരോധനം പിൻവലിക്കും.
വിലക്ക് പിൻവലിച്ചാൽ ബൽസ്റ്റേഴ്സിന് 2021 ജൂൺ 9 മുതൽ ആരംഭിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ പുതിയ കളിക്കാരെ ഒപ്പിടാൻ സാധിക്കും.
വിലക്ക് മാറ്റാനുള്ള നടപടികൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ ആരംഭിച്ചു എന്നാണ് ക്ലബ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
Leave a reply