കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ

സൂപ്പര്‍ താരം ആദം ലേഫോൻഡ്രേയാണ് മുംബൈക്കായി ആദ്യം സ്‌കോര്‍ ചെയ്തത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഇത്തവണ മുംബൈ എഫ്.സിയാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കളി തുടങ്ങി ആദ്യ 11 മിനിട്ടുകൾക്കുള്ളിൽത്തന്നെ ബ്ലാസ്റ്റേഴ്സിനെതിരേ മുംബൈ എഫ്.സി രണ്ട് ഗോളുകള്‍ നേടി.

കേരളത്തെ ഞെട്ടിച്ച് രണ്ടാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ആദം ലേഫോൻഡ്രേയാണ് ആദ്യം ടീമിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ അപകടകരമായ മുന്നേറ്റവുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു കടന്ന ഹ്യൂഗോ ബോമുവിനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ ആഫ്രിക്കൻ കരുത്ത് കോസ്റ്റ നമോയ്നെസു വീഴ്ത്തിയതിനാണ് റഫറി മുംബൈയ്ക്ക് പെനൽറ്റി അനുവദിച്ചത്. ആദം ലേഫോൻഡ്രേയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ കാലിൽത്തട്ടിയെങ്കിലും വലകുലുക്കി.\

ഹ്യൂ​ഗോ ബൗമസാണ് മുംബൈയ്ക്ക് വേണ്ടി രണ്ടാം ​ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് മുംബൈ രണ്ടാം ​ഗോൾ സ്കോർ ചെയ്തത്. അഹമ്മദ് ജാഹുവിന്റെ തകർപ്പൻ പാസ് പിടിച്ചെടുത്ത ബൗമസ് രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് ​ഗോൾകീപ്പർ ​ആൽബിനോയെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

കഴിഞ്ഞ മത്സരത്തില്‍ കേരളത്തിനായി ഗോള്‍ നേടിയ മലയാളിതാരം അബ്ദുള്‍ ഹക്കു ഇന്ന് ആദ്യ ഇലവനില്‍ ഇടം നേടിയില്ല. സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്‍ സ്ഥാനം നേടി. പ്രതിരോധ നിരയിലേക്ക് കോസ്റ്റ നമോണെയ്‌സുവും തിരിച്ചെത്തി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply