2021-22 ഐ.എസ്.എൽ സീസണിനുവേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി തങ്ങളുടെ ഗോൾ കീപ്പർ സച്ചിൻ സുരേഷുമായുള്ള കരാർ ദീർഘിപ്പിക്കും. നിലവിൽ 2023വരെ സച്ചിനുമായി ബ്ലാസ്റ്റേഴ്സിന് കരാർ ഉണ്ട്. എന്നാൽ ഇത് ഒരു വർഷത്തേക്ക് കൂടെ ദീർഘിപ്പിക്കും.
കേരള പ്രീമിയർ ലീഗിൽ ഉൾപ്പെടെ നടത്തിയ മികച്ച പ്രകടനമാണ് സച്ചിനു സീനിയർ ടീമിന്റെ ക്യാമ്പിലെത്താൻ സഹായകമായത്. നിലവിൽ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്ന സച്ചിന്റെ പ്രകടനത്തിൽ ടീം മാനേജ്‌മെന്റ് സംതൃപ്തരായതിനാലാണ് കരാർ ദീർഘിപ്പിച്ചു നൽകാനുള്ള ശ്രമം നടത്തുന്നത്. എഫ്.സി.കേരളയിൽ നിന്നാണ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.
ഇന്ത്യൻ അണ്ടർ 19 ദേശിയ ടീമിന്റെ ഭാഗമായിരുന്ന സച്ചിൻ തൃശ്ശൂർ സ്വദേശിയാണ്.
✍️ എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply