കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച 6 വിദേശ താരങ്ങളും അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഹൂപ്പര്‍, വിസെന്റെ ഗോമസ്, ജോർദാൻ മുറെ, ഫകുണ്ടോ പെരേര, കോനെ, കോസ്റ്റ, എന്നീ താരങ്ങളാണ് ക്ലബ് വിടുന്നത്.
ജോര്‍ദന്‍ മറെ, വിസെന്റെ ഗോമസ് എന്നിവർ ഭേദപ്പെട്ട പ്രകടന കാഴ്ചവെച്ചിരുന്നു എങ്കിലും ഫകുണ്ടോ പെരേര ക്ലബ് വിടുന്നത് മാത്രമാകും ആരാധകര്‍ക്ക് വലിയ സങ്കടം നല്‍കുക.
പുതിയ പരിശീലകനെ നിയമിച്ചതിനു പിന്നാലെയാണ് പഴയ താരങ്ങളെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തത്. പുതിയ കോച്ചിന്റെ ശൈലിക്ക് അനുയോജ്യമായ വിദേശ താരങ്ങളെ കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കമാണ് ഇതിനു പിന്നിൽ എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply