ഖത്തറിൽ നടക്കുന്ന ലോകകപ്പ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് വ്യത്യസ്തമായ ആശംസകളുമായി ഖത്തറിലെ മഞ്ഞപ്പട. ലോകകപ്പ് സാധ്യതകൾ അസ്തമിച്ചെങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി ഏഷ്യൻ കപ്പ് നു യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് മഞ്ഞപ്പട ആശംസകൾ അറിയിച്ചിരിക്കുന്നത്.
മുൻപ് നടന്ന 2 മത്സരങ്ങളിലും ടീമിന് വേണ്ട പരിപൂർണ പിന്തുണ മഞ്ഞപ്പടയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ക്ലബ്ബ് ഫുട്ബോൾ ആരാധകരെ ഒന്നിച്ചു ഒരു കുടക്കീഴിൽ ആക്കിയാണ് മഞ്ഞപ്പട ഓരോ കളിയിലും ഇന്ത്യൻ ടീമിനുള്ള പിന്തുണ ഉറപ്പാക്കിയത്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply