കലാശപ്പോരാട്ടത്തിലലെ നാടകീയ രംഗങ്ങൾക്ക് ഒടുവിൽ എ.ടി.കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകർത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ മുംബൈ സിറ്റി എഫ്.സി കിരീടം നേടി.
ഐ എസ് എൽ ചരിത്രത്തിലാദ്യമായിയാണ് മുംബൈ ഐഎസ്‌എല്‍ ഫൈനലിലെത്തിയത്. ആദ്യ പകുതി 1-1ന് പിരിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ 90ാം മിനിറ്റില്‍ മുംബൈ നേടിയ നിര്‍ണായക ഗോളാണ് മുംബൈ സിറ്റിക്ക് കിരീടത്തിലേക്കുള്ള വഴി തുറന്നത്. അവസാന നിമിഷം വരെ മത്സരം 1-1ന് മുന്നേറുകയായിരുന്നു. ഓഗ്ബച്ചെയുടെ അസിസ്റ്റില്‍ മുംബൈ മിഡ്ഫീല്‍ഡര്‍ ബിബിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്.
ഈ സീസണിലെ 114 മത്സരങ്ങള്‍ക്ക് ശേഷം മികച്ച രണ്ട് ടീമുകള്‍ ഫൈനല്‍ വിജയത്തിനായി ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തില്‍ സമാനമായ റെക്കോര്‍ഡുകള്‍ നേടിയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. 12 വിജയങ്ങള്‍, 4 തോല്‍വികള്‍ എന്നിവയാണ് ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേടിയത്.
Leave a reply