ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. നിശ്ചിത സമയവും എക്സ്ട്രാ സമയവും കഴിഞ്ഞിട്ടും ഗോളൊന്നും വീഴാത്ത മത്സരം ഒടുവിൽ വിജയിയെ നിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ എഫ്.സി ഗോവയ്ക്ക് ലഭിച്ചെങ്കിലും ഗോൾവലക്ക് മുമ്പിൽ വൻമരം കണക്കേ നിന്ന ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ മറികടക്കാനായില്ല.
എക്സ്ട്രാ ടൈം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു ടീമുകളും പെനാല്‍റ്റി ഷൂട്ട് ഔട്ടിന് വേണ്ടി ഗോള്‍ കീപ്പര്‍മാരെ മാറ്റിയതും ശ്രദ്ധേയമായി. ഗോവ ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറും മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിന് പകരം ഫര്‍ബാ ലാചെന്‍പയുമാണ് ഗോള്‍ വലക്ക് മുന്‍പില്‍ എത്തിയത്.
തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ പെനാല്‍റ്റി കിക്ക് പുറത്തുപോയതോടെ മുംബൈ സിറ്റി ജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആദ്യ പാദത്തില്‍ ഇരു ടീമുകളും 2-2 എന്ന നിലയില്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
Leave a reply