ഡേവിഡ് വിയ്യ ഇന്ത്യയിലേക്ക് വരുന്നു എന്നത് കുറെ കാലമായി നില നിൽക്കുന്ന റൂമറുകളിലൊന്നാണ്. എന്നാൽ ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ്.
ഏറെ നാളത്തെ റൂമറുകൾകൾക്കും കാത്തിരിപ്പിന് ശേഷം വിയ്യ ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. ISL ക്ലബ്ബ് ആയ ഒഡീഷ എഫ് സിയേലക്ക് ആണ് സൂപ്പർ താരം വരുന്നത്.
കളിക്കാരനായിട്ടല്ല വിയ്യ എത്തുന്നത് പകരം ഒഡീഷ എഫ് സിയുടെ മെന്റർ ആയി ആകും താരം എത്തുന്നത്. അടുത്തിടെയാണ് ഫുട്ബോളില്‍ നിന്ന് താരം വിരമിച്ചത്.
ഇന്ത്യയില്‍ കളിച്ചില്ല എങ്കിലും തന്റെ പരിചയസമ്ബത്ത് ഉപയോഗിച്ച് ഇന്ത്യയിലെ ഫുട്ബോളിനെ വളര്‍ത്താന്‍ സഹായിക്കും എന്ന് വിയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ എന്നീ പ്രമുഖ സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് വിയ്യ. സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടിയിട്ടുമുണ്ട്.
Leave a reply