ബഹ്‌റൈനെതിരായ സൗഹൃദമത്സരത്തിൽ ഉജ്ജ്വലവിജയം നേടി പെൺപുലികൾ. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ആതിഥേയരായ ബഹ്‌റൈനെ ഇന്ത്യ തോല്പിച്ചത്.
കളിയുടെ തുടക്കത്തിൽത്തന്നെ ആക്രമണം അഴിച്ചുവിട്ട ഇന്ത്യൻ ടീം 13ആം മിനുട്ടിൽ സംഗീത ബാസ്ഫോറിലൂടെ ലീഡ് നേടി. 6 മിനുട്ടിനുള്ളിൽ പ്യാരി ലീഡ് രണ്ടായി ഉയർത്തി. തുടർന്നും ആക്രമിച്ചുകൊണ്ടിരുന്ന പെൺപുലികൾ 34ആം മിനുട്ടിൽ ഒരു ഗോൾ കൂടെ നേടി ലീഡുനില വർധിപ്പിച്ചു. ഇത്തവണ ഇന്ദുമതി കതിരേശനാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ പ്യാരി ഒരു ഗോൾ കൂടെ നേടി തന്റെ ഇന്നത്തെ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. തൊട്ടടുത്ത മിനുട്ടിൽ മനീഷ കല്യാൺ ഇന്ത്യയുടെ 5ആം ഗോൾ കൂടെ നേടി പട്ടിക തികച്ചു. അല്പസമയത്തിന് ശേഷം റെഡ് കാർഡ് വാങ്ങി പ്യാരിക്ക് പുറത്തുപോകേണ്ടി വന്നെങ്കിലും പൊരുതി കളിച്ച ടീം 5-0 എന്ന മികച്ച സ്കോർലൈനിൽ വിജയം നേടുകയായിരുന്നു.
ഒക്ടോബർ 13ൻ ചൈനീസ് തായ്പേയ്ക്കെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത സൗഹൃദമത്സരം.
Leave a reply