ദുബൈയിൽ അരങ്ങേറിയ ഇന്ത്യ-ഒമാന്‍ സൗഹൃദ മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചു. കളിയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇന്ത്യക്കെതിരെ ഒമാൻ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ 55-ആം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യ സമനില ഗോൾ നേടി.
ഏഷ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇതിനു മുന്‍പ് ഇന്ത്യയും ഒമാനും ഏറ്റുട്ടിയത്. നായകന്‍ സുനില്‍ ഛേത്രിയുടെ അഭാവത്തിൽ ഒരു സ്‌ട്രൈക്കറുടെയാണ് ഇന്ത്യ ഒമാനെതിരായ മത്സരത്തിനിറങ്ങിയത്. ഗോൾ പോസ്റ്റിൽ മികച്ച പ്രകടനം നടത്തിയ അമരീന്ദർ സിങ് ആണ് ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ സമനില നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
43ാം മിനുറ്റില്‍ ഇന്ത്യയുടെ ചിംഗ്ലെന്‍സാന സിങിന്റെ സെല്‍ഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നല്‍കിയത്. ഒമാൻ താരം അൽ അക്ബരിയുടെ ക്രോസ്സ് അമരീന്ദറിന്റെയും ചിങ്ലെൻസനയുടെയും ദേഹത്ത് തട്ടി ഇന്ത്യൻ പോസ്റ്റിൽ പതിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബിപിൻ സിംഗിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ച് മൻവീർ സിങ് ഇന്ത്യക്ക് മത്സരത്തിൽ സമനില നേടികൊടുക്കുകയായിരുന്നു.
Leave a reply