ജോബി എടികെഎംബി വിട്ടു; പുതിയ തട്ടകം ചെന്നൈ

മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. മതിയായ അവസരങ്ങൾ ലഭികാത്തതിനെ തുടന്ന് ജോബി എടികെഎംബി വിടും എന്നും നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്സി എന്നീ ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും ജൂലൈ ഒന്നിന് Zilliz റിപ്പോർട്ട്‌ ചെയ്തിരുന്നു. (ആ വാർത്ത കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക) ഇത് ശരി വെയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

2017 മുതൽ 2019 വരെ ഐ ലീഗ് ക്ലബ് ആയിരുന്ന ഈസ്റ്റ്‌ ബംഗാളിൽ കളിക്കുകയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ എടികെയിൽ എത്തുകയും ചെയ്ത താരമാണ് ജോബി ജസ്റ്റിൻ. ആ സീസണിൽ ഐഎസ്എൽ ചാമ്പ്യൻമാരായ എടികെയിൽ ഒൻപത് മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ ജോബിക്ക് കഴിഞ്ഞില്ല. പരിക്കും ഇതിന് ഒരു കാരണമായിരുന്നു. പരിക്കിൽ നിന്നും മുക്തനായെങ്കിലും ഫോം വീണ്ടെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ചെന്നെയിൽ എത്തിയിരിക്കുന്ന ജോബി നേരിടുന്ന പ്രധാന വെല്ലുവിളി.

~ JIA ~

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply