ബ്രസീലിയൻ താരം റോബിന്യോ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കൂടുമാറ്റത്തിനൊരുങ്ങുന്നു

ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനെൻസിൽ നിന്നും ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ബശുന്തരാ കിങ്സിൽ ലോണിൽ കളിക്കുന്ന റോബിന്യോ എന്ന പേരിലറിയപ്പെടുന്ന ‘ROBSON AZEVEDO da SILVA’ യാണ് ISL ലേക്ക് ചേക്കേറാനൊരുങ്ങുന്നത്. താരത്തിന്റെ ഏജന്റുമായി ക്ലബ്ബുകൾ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 25 വയസ്സ്‌ മാത്രം പ്രായമുള്ള ഈ ബ്രസീലിയൻ താരം ലെഫ്റ്റ് വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന താരമാണ്. ബശുന്തരാ കിങ്സിന് വേണ്ടി 22 കളികളിൽ നിന്നും 19 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 2016 ൽ ബ്രസീലിയൻ ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് അറ്റിബായിയയിലൂടെയാണ് റോബിന്യോ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറുന്നത്. ക്ലബ്ബിനായി 37 കളികളിൽ നിന്നും 10 ഗോളുകളും നേടാൻ താരത്തിനായി. 2017 ലാണ് താരം ബ്രസീലിയൻ ക്ലബ്ബ് ഫ്ലൂമിനെൻസിൽ എത്തുന്നത്. കഴിഞ്ഞ സീസണിലാണ് തന്റെ പ്രൊഫഷണൽ കരിയറിൽ ആദ്യമായി താരം ബ്രസീലിന് പുറത്ത് കളിച്ചത്. ബംഗ്ലദേശ് ക്ലബ്ബായ ബശുന്തരാ കിങ്‌സ് ഒഴിച്ചു റോബിന്യോ കളിച്ച ബാക്കി എല്ലാ ടീമുകളും ബ്രസീലിയൻ ക്ലബ്ബുകളാണ്. ബശുന്തരാ കിങ്‌സുമായുള്ള താരത്തിന്റെ കരാർ ഈ മാസം 15 നു അവസാനിക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply