രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽകുമ്പോൾ മാറിനില്ക്കാതെ, തനിക്ക് കഴിയും വിധം ഇടപെടുകയാണിപ്പോള്‍ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി.
അതിനായി ഛേത്രി കണ്ടെത്തിയ മാര്‍ഗം തന്റെ ട്വിറ്റെർ പേജ് കോവിഡ് ഹെല്പ്ലൈനാക്കുക എന്നതായിരുന്നു.
കോവിഡ് ബാധിച്ചതുകൊണ്ട് തന്നെ അതിന്റെ എല്ലാ ഭയാനകതയും അനുഭവിച്ചറിഞ്ഞ ആളാണ് ഛേത്രി. കഴിഞ്ഞ മാസമായിരുന്നു സുനില്‍ ഛേത്രിക്ക് കോവിഡ് വന്ന് ഭേദമായത്.
അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ 15 ലക്ഷം ഫോളോവേഴ്സുള്ള താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കോവിഡ് ദുരന്തമുഖത്തെ സഹായങ്ങള്‍ക്കായി തുറന്നു കൊടുത്താണ് ഛേത്രി മാതൃകയായത്.
“യഥാര്‍ഥ ജീവിതത്തിലെ നായകന്മാർക്ക് എന്റെ ട്വിറ്റര്‍ പേജ് കൈമാറുകയാണ്. വരും ദിവസങ്ങളില്‍ എന്റെ പേജ് അവരുടേതാവും. കോവിഡിനെതിരായ പോരാട്ടത്തില്‍ അവരുടെ സന്ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നിങ്ങളുടെ പിന്തുണയും സഹായവുമുണ്ടാവണം”- എന്ന ട്വീറ്റോടെ ഛേത്രിയുടെ പേജ് കോവിഡ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി.
മികച്ച പ്രതികരണമാണ് താരത്തിന്റെ അക്കൗണ്ടിൽ നിന്നുള്ള ആവശ്യങ്ങള്‍ക്ക് ലഭിക്കുന്നത്.
Leave a reply