ഐ ലീഗിലേക്ക് ചേക്കേറാനൊരുങ്ങി ടുട്ടു

മുൻ കേരള സന്തോഷ്‌ ട്രോഫി താരം ജിജോ ജോസഫിനെ റാഞ്ചാനൊരുങ്ങി ഐ ലീഗ് ക്ലബ്ബുകൾ. നിലവിൽ എസ്.ബി. ഐ താരമാണ് ടുട്ടു എന്ന് വിളിപ്പേരുള്ള ജിജോ ജോസഫ്. ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സി എന്നീ ടീമുകളാണ് ജിജോയ്ക്ക് വേണ്ടി രംഗത്തുള്ളത്. 2013ൽ ഗോൾ ബെസ്റ്റ് പ്ലെയർ അവാർഡിന് അർഹനായ താരമാണ് ഈ തൃശൂർകാരൻ. ബോക്സ്‌ ടു ബോക്സ്‌ മിഡ്‌ഫീൽഡർ ആയ ജിജോ കരിയറിൻറെ തുടക്കത്തിലുണ്ടായ പരിക്കിനോട് പോരാടിയാണ് സന്തോഷ്‌ ട്രോഫി ടീമിൽ എത്തുന്നത്. ഐ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള താരമാണ് ഈ ഇരുപത്തിയെട്ടുകാരൻ.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply