ആൽബിനോ ഗോമസിന് ഈ സീസൺ നഷ്ടമാവും ?

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ആൽബിനോ ഗോമസിന് ഈ സീസൺ നഷ്ടമായേക്കുമെന്ന് സൂചനകൾ. ഒഡീഷ എഫ്.സിയുമായി നടന്ന മത്സരത്തിൽ പരിക്കേറ്റ ആൽബിനോ 76-ാം മിനുട്ടിൽ കളം വിട്ടിരുന്നു. ആൽബിനോയുടെ പരിക്ക് സംബന്ധിച്ച സ്കാനിംഗ് റിപ്പോർട്ട് ലഭിച്ച ശേഷം ടീമിൽ നിന്നും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്ക് ഗുരുതരമാണെങ്കിൽ ആൽബിനോ ഗോമസിന് ഈ സീസൺ നഷ്ടപ്പെടാനാണ് സാധ്യത. നേരത്തെ ആദ്യ മത്സരത്തിൽ മലയാളി താരം രാഹുലിന് പരിക്കേറ്റതിനെ തുടർന്ന് താരം ടീം ക്യാമ്പ് വിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ആൽബിനോ ആയിരുന്നു ഗോൾ വല കാത്തത്. ആൽബിനോക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ മത്സരത്തിന്റെ ബാക്കി സമയത്ത് പ്രഭുസുഖാൻ ഗില്ലായിരുന്നു പകരക്കാരനായി എത്തിയത്.

ആൽബിനോയ്ക്ക് ഉടൻ തിരിച്ചെത്താനാവുന്നില്ലെങ്കിൽ പ്രഭുസുഖാൻ ഗില്ലായിരിക്കും വരും മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply