ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ഇതുപോലെ സംഭവിച്ചില്ലെങ്കിൽ പണി പാളും.

തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ്‌ ഉറപ്പിച്ചെങ്കിലും അവസാന മത്സരത്തിൽ എടികെ മോഹൻ ബെഗാനോട് തോൽവി വഴങ്ങിയതോടെ ടീമിന് നൽകേണ്ടി വന്നത് വലിയ വിലയാണ്. മത്സരത്തിന് മുൻപ് വരെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് തോൽവിയോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാൻ മത്സരിക്കേണ്ട നോക്ഔട്ട്‌ മത്സരം ഹോം ഗ്രൗണ്ടായ കൊച്ചിയിൽ ലഭിക്കാനുള്ള സാധ്യതയാണ് കുറഞ്ഞത്.

ഐഎസ്എല്ലിന്റെ പുതിയ ഫോർമാറ്റ് പ്രകാരം മൂന്നും, നാലും സ്ഥാനത്തുള്ളവർക്കാണ് നോക്ഔട്ട്‌ മത്സരത്തിൽ ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കുക. ഇനി ലീഗിലെ അവസാന മത്സരത്തിൽ ഹൈദെരാബാദിനെതിരെ വിജയമോ, സമനിലയോ നേടുന്നതോടൊപ്പം, നിലവിൽ മൂന്നും നാലും സ്ഥാനത്തുള്ള എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി എന്നിവരുടെ മത്സര ഫലം കൂടെ ആശ്രയിച്ചേ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനാവൂ. ഇതിനു സാധിച്ചില്ലെങ്കിൽ നോക്ഔട്ട്‌ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് എവേ സ്റ്റേഡിയത്തിൽ എതിരാളികളെ നേരിടേണ്ടി വരും.

എന്നാൽ എവേ സ്റ്റേഡിയത്തിൽ മത്സരിക്കേണ്ടി വരുമോ എന്നത് ആരാധകരെ ഇപ്പോൾ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സ്, എവേ സ്റ്റേഡിയത്തിൽ പുറത്തെടുക്കുന്ന പ്രകടനം ശരാശരിയിലും താഴെയാണെന്നതാണ് ഇതിന് കാരണം. നോക്ഔട്ട്‌ മത്സരത്തിൽ കൊച്ചിയിലെ ആരാധക പിന്തുണ ഇല്ലാതെ എവേ സ്റ്റേഡിയത്തിൽ മത്സരിച്ചാൽ ടീമിന് സെമി ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ആവുമോയെന്ന് ആരാധകരിൽ വലിയൊരു വിഭാഗത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

What’s your Reaction?
+1
8
+1
6
+1
10
+1
15
+1
43
+1
7
+1
72

Leave a reply