എ. ടി കെ. മോഹൻ ബഗാനിന്റെ തന്ത്രങ്ങൾ || Visualised analysis

ഐ. എസ്. എൽ എട്ടാം സീസൺ കൊടിയേറാൻ വെറും 24 മണിക്കൂർ മാത്രം ബാക്കിനിൽക്കവേ മഞ്ഞപടയാളികൾ കരുതിയിരിക്കേണ്ട ചില കാര്യങ്ങൾ…

എ. ടി. കെ മോഹൻ ബഗാന്റെ ആധുനികത.

താരങ്ങളുടെ പൊസിഷനിങ്…

കഴിഞ്ഞകൊല്ലങ്ങളിൽ നിന്നും വ്യത്യസ്തമായാണ് എ. ടി. കെ മോഹൻ ബഗാൻ ഇപ്പോൾ അണിനിരക്കുന്നത്. 3-5-2 ഫോർമേഷനിലെ 3-6-1 വേരിയേഷനിൽ നിന്നും മാറി 3-4-3യുടെ ഫാൾസ്-9 വ്യതിയാനത്തിലാണ് എ. ടി. കെ മോഹൻ ബഗാൻ കളിക്കുന്നത്. ഹ്യുഗോ ബോമസിന്റെ സാന്നിധ്യം കളിയെ താളത്തിനനുസരിച്ച് കൊണ്ട് പോകുവാൻ സഹായിക്കുന്നു.

5-ചാനൽ സിസ്റ്റമാണ് എ. ടി. കെ ഉപയോഗിക്കുവാൻ ശ്രമിക്കുന്നത്. ഓരോ ചാനലിലും ( Half space, wide space, Central spine), കുറഞ്ഞതും ഒരു താരത്തിന്റെ സാന്നിധ്യമെങ്കിലും ഉറപ്പു വരുത്തിയിരിക്കണം. അതിനാൽ തന്നെ, കളിക്കളത്തിന്റെ എല്ലാ മേഖലയിലും സ്ഥിരത ഉറപ്പുവരുത്താൻ സാധിക്കുന്നു.

വിംഗ് കോൺടൈൻമെന്റ്

കഴിഞ്ഞ കൊല്ലങ്ങളിൽ നിന്നും വ്യത്യസ്തമായി വിങ്ങിൽ നിർദ്ദിഷ്ട ആകൃതിയിലും സംഖ്യാനുപാദത്തിലും എതിരാളിയുടെ വിങ്ങിലൂടെയുള്ള അക്രമണത്തെ തടയുന്ന രീതിയാണ് എ. ടി. കെ അടുത്തിടെ എ. എഫ്. സി ടൂർണമെന്റിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. പന്ത് ഉടനെ തന്നെ വീണ്ടെടുത്ത്, എതിരാളിയെ ട്രാൻസിഷൻ പീരിയഡിൽ തിരിച്ചടിക്കുവാനാണ് അവർ ശ്രമിക്കുക.

5-5 സമതുലിതമായ അനുപാതം(5-5 Ratio)

3-4-3 യുടെ രണ്ട് സെൻട്രൽ- മിഡ്ഫീൽഡർമാർക്ക് (പിവാട്സ്/Pivots) വളരെ അധികം പ്രാധാന്യം ആന്റോണിയോ ലോപ്പസ് ഹബ്ബാസ് നൽകുന്നതായി കാണുവാൻ സാധിക്കാറുണ്ട്. അറ്റാക്കിങ്-ബിൽഡ് ആപ്പിന്റെ സമയത്ത് രണ്ട് സെൻട്രൽ-മിഡ്ഫീൽഡേഴ്സ് മൂന്ന് സെൻട്രൽ-ബാക്കിന്റെ കൂടെ ചേർന്നൊരു 5-മെൻ ലോവർ ബ്ലോക്ക്‌ സൃഷ്ടിക്കുന്നതായി കാണുവാൻ സാധിക്കാറുണ്ട്. സാമാന്തരമായ ഘടന(Structure), എതിരാളിയുടെ അറ്റാക്കിങ്-ബിൾഡപ്പിനെ സമ്മർദ്ദം ചെലുത്തുവാനും ഉപയോഗിക്കുന്നതായി കാണുവാൻ സാധിക്കാറുണ്ട്….

ചുരുക്കത്തിൽ പറഞ്ഞാൽ എതിരാളിയ്ക്കെതിരെ എല്ലാ മേഖലകളിലും സമർദ്ദം ചെലുത്തി മത്സരത്തിൽ അധിപത്യം സ്ഥാപിക്കുക എന്ന് വ്യക്തം. അടിസ്ഥാനപരമായി വലിയ മാറ്റമില്ലാത്ത ടീമായതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം വളരെ കഠിനം തന്നെ!

✍?വിനായക്. എസ്. രാജ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply