ഐഎസ്എല്ലിൽ ഇന്ന് മുൻചാമ്പ്യൻമാരുടെ പോരാട്ടം.

ഐഎസ്എൽ സൂപ്പർ സാറ്റർഡേയിലെ ആദ്യത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി എടികെ മോഹൻ ബഗാനെ നേരിടും. രാത്രി 7:30യ്ക്ക് ഫത്തോർഡയിൽ വെച്ചാണ് മത്സരം.

ലീഗിൽ നിലവിൽ പരാജയം അറിയാത്ത ഏക ടീം ചെന്നൈയിൻ എഫ്.സിയാണ്. 3 മത്സരങ്ങൾ കളിച്ച അവർ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കുകയും ഈസ്റ്റ്‌ ബംഗാളുമായിട്ടുള്ള അവസാന മത്സരത്തിൽ സമനില നേടുകയും ചെയ്തു. മികച്ച രീതിയിൽ കളിക്കുന്ന പ്രതിരോധനിരയാണ് അവരുടെ കരുത്ത്. മൂന്ന് മത്സരങ്ങളിൽനിന്ന് 1 ഗോൾ മാത്രമാണ് അവർ വഴങ്ങിയത്. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്.സി.

കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ്അപ്പായ എടികെ മോഹൻ ബഗാനാകട്ടെ ഇതത്ര നല്ല കാലമല്ല. ആദ്യ രണ്ട് മത്സരങ്ങൾ നല്ലരീതിയിൽ കളിച്ചുജയിച്ചു വന്ന അവർക്ക് പിന്നീട് അടിപതറി. മുന്നേറ്റനിര ഫോമിൽ അല്ലാത്തതും പ്രതിരോധത്തിലെ വിള്ളലുമെല്ലാം അവർക്ക് തിരിച്ചടിയാകുന്നുണ്ട്. എങ്കിലും അവരെ എഴുതിതള്ളാൻ സാധിക്കില്ല.

രണ്ട് കരുത്തരായ ടീമുകൾ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരുടീമുകൾക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരനായാൽ നല്ലൊരു മത്സരം തന്നെയാവും ഇത്.

  • Navya
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply