ടേബിൾ ടോപ്പേഴ്‌സ് ആയ അന്റോണിയോ ഹബാസ് നയിക്കുന്ന എ ടി കെ മോഹൻ ബഗാൻ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളില്നിന്നും വിജയിച്ചു ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ. മുംബൈ ആകട്ടെ ആദ്യ മൽസരത്തിൽ എഫ് സു ഗോവയെ തോൽപിച്ചു തുടങ്ങി എങ്കിലും രണ്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ് സിയോട് തോൽവി വഴങ്ങേണ്ടി വന്നു. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മുംബൈ.
മുൻകാല റെക്കോർഡുകൾ പരിശോധിക്കുമ്പോൾ മുംബൈയാണ് മുന്നിൽ നിൽക്കുന്നത്. രണ്ട് ടീമും തമ്മിൽ കളിച്ച മത്സരങ്ങൾ എല്ലാം വിജയിച്ചത് മുംബൈയാണ്. എന്നാൽ അതിന് ഇന്നത്തെ മത്സരത്തിൽ എത്രത്തോളം സ്ഥാനം ഉണ്ടെന് കണ്ടറിയണം.
കഴിഞ്ഞ സീസണിൽ മുംബൈയുടെ തുറുപ് ചീട്ടു ആയിരുന്ന ഹ്യൂഗോ ബോമസ് എന്ന കളിക്കാരൻ ഇത്തവണ മോഹൻ ബഗാൻ ജേഴ്‌സിയിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് തന്നെ ടീമിന്റെ അഭിവാജ്യ ഘടകമായി അദ്ദേഹം മാറി കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹവും റോയ് കൃഷ്ണയും കൂടെ ചേരുമ്പോൾ മുംബൈ ഡിഫൻസ് അത്ര ഓതിണക്കം കാണിക്കുക തന്നെ വേണം. മുംബൈ ആകട്ടെ കഴിഞ്ഞ സീസണിൽ എഫ് സി ഗോവക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇഗോർ അംഗൂലോയെ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. അവര്ക് വേണ്ടി രണ്ട് മത്സരത്തില്നിന്നു രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
എന്തൊക്കെ തന്നെ ആയാലും ഇന്നത്തെ മത്സരം ഒരുപാട് കഴിവുറ്റ താരങ്ങൾ തമ്മിലുള്ള ഒരു പോരാട്ടം തന്നെ ആയിരിക്കും. കാണക്കുകളെകാൾ ഉപരി കളിക്കളത്തിൽ കാണിക്കുന്ന മികവിന്റെ ബലം ആയിരിക്കും ഇന്നത്തെ മത്സരം നിയന്ത്രികുന്നത് എന്നതിൽ സംശയമില്ല.
✒️ ~RONIN~
Leave a reply