എ ടി കെ മോഹൻ ബഗാനെ തകർത്തു മുംബൈ സിറ്റി എഫ് സി

ടേബിൾ ടോപ്പേഴ്സ് ആയ എ ടി കെ മോഹൻ ബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തു മുംബൈ സിറ്റി എഫ് സി. മുംബൈയിക്കുവേണ്ടിഇന്ത്യൻ താരം വിക്രം പ്രതാപ് രണ്ട് ഗോൾ നേടിയപ്പോൾ, ഇഗോർ അംഗുലോ, ഫാൾ, ബിപിൻ സിംഗ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഏഷ്യൻ താരം ഡേവിഡ് വില്യംസ് ആയിരുന്നു എ ടി കെ മോഹൻ ബഗാന്റെ ഏക ഗോൾ നേടിയത്.

കളിയുടെ തുടക്കം മുതൽതന്നെ ആക്രമിച്ചു കളിക്കാൻ ആയിരുന്നു മുംബൈ ശ്രമിച്ചത്. അതിന്റെ ഫലമായി കളിയുടെ അഞ്ചാം മിനിറ്റിൽ ബിപിൻ സിംഗ് നൽകിയ ഒരു ലോങ് പാസ്സിലൂടെ വിക്രം പ്രതാപ് എന്ന ഇന്ത്യൻ അണ്ടർ 23 താരം ആദ്യ ഗോൾ നേടി. ഹൈ പ്രെസ്സിങ് ഫുട്ബോൾ കൊണ്ട് എ ടി കെ മോഹൻ ബഗാനെ സ്‌പേസ് അനുവദിക്കാതെ കളിക്കുകയിരുന്നു മുംബൈ. അനന്തരഫലം വിക്രം പ്രതാപ് തന്നെ നേടിയ രണ്ടാം ഗോൾ ആയിരുന്നു. ഇതിന് പുറമെ ഇഗോർ അംഗുലോ മൂന്നാം ഗോളും നേടി. ഹാൾഫ് ടൈം ആകുമ്പോൾ മൂന്നു ഗോൾ ലീഡ് മുംബൈ നേടിയിരുന്നു.

രണ്ടാം പകുതിയും വലിയ വെത്യാസം ഉള്ളതായിരുന്നില്ല. തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ താരം ദീപക് ടാൻഗ്രി റെഡ് കാർഡ് കണ്ടു പുറത്തായി. അതിന് ശേഷം ഒരു മിനിറ്റിനുള്ളിൽതന്നെ മുംബൈ അടുത്ത ഗോളും നേടി. സെറ്റ് പീസ് വഴി ഫാൾ ആയിരുന്നു ഗോൾ നേടിയത്. അഞ്ച് മിനിറ്റിനു ശേഷം ബിപിൻ സിംഗ് അവരുടെ അഞ്ചാം ഗോൾ കൂടെ നേടി. ഡേവിഡ് വില്യംസ് എന്ന ഓസ്‌ട്രേലിയൻ താരത്തിൽകൂടെ എ ടി കെ മോഹൻ ബഗാൻ ഒരു ഗോൾ മടക്കിയെങ്കിലും അത് പൂര്ണം ആയിരുന്നില്ല. ഒരു തിരിച്ചു വരവിനുള്ള സമയം ഉണ്ടായിരുന്നില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply