ബെംഗളൂരു എഫ് സിക്ക് വിജയം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിന്റെ രണ്ടാം മത്സരത്തിൽ ബംഗ്ളൂരി എഫ് സിക്ക് വിജയം. ജർമൻ കോച്ചായ മാർക്കോ പെസയൊലിയുടെ കീഴിലുള്ള ബെംഗളൂരു ഐ എസ് എൽ ചരിത്രത്തിലെ ആദ്യ മുഴുവൻ സമയ ഇന്ത്യൻ കോച്ചായ ഖാലിദ് ജമീലിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് തോൽപിച്ചത്. കളി.അവസാനിക്കുമ്പോൾ ബെംഗളൂരു 4 ഗോളും, നോർത്ത് ഈസ്റ്റ് 2.ഗോൾ വീതം നേടി.

മഴ കാരണം പതുങ്ങിയ രീതിയിലായിരുന്നു കളി തുടങ്ങിയത്. രണ്ട് ടീമിന്റെ ഭാഗത്തുനിന്നും അതിന്റെതായ തെറ്റുകൾ കാണാൻ സാധിക്കുമായിരുന്നു. കൃത്യമായ പന്തടക്കം കൈവരാൻ കുറച്ചു സമയം രണ്ടു ടീമിനും വേണ്ടി വന്നു. ആദ്യം ഗോൾ നേടിയത് ബെംഗളൂരു ആയിരുന്നു. ബ്രസീൽ താരം ക്ലെയറ്റൻ സിൽവയുടെ കാലിൽ നിന്ന് ഒന്നാം ഗോളിന് മറുപടിയായി മുൻ ബെംഗളൂരു താരം ഡിഷോൻ ബ്രൗൻ നോർത്ത് ഈസ്റ്റിനെ ഒപ്പം എത്തിച്ചു. എന്നാൽ മലയാളി താരം മഷൂർ ഒരു ഔൻ ഗോൾ വഴങ്ങിയതോടെ ബംഗ്ളൂരു വീണ്ടും മുന്നിൽ എത്തി.അടങ്ങി ഇരിക്കാൻ നോർത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. മാത്യുസ് കോറിയൂർ നോർത്ത് ഈസ്റ്റിനെ വീണ്ടും ഒപ്പം എത്തിച്ചു. ഹാൾഫ് ടൈംമിന് പിരിയുന്നതിനു മുമ്പ് ജയേഷ് രാനെ ബംഗളുരുവിനെ വീണ്ടും മുന്നിൽ എത്തിച്ചു.

രണ്ടാം പകുതി കുറച്ചു കൂടി ഉറപ്പ് ഉള്ളതായിരുന്നു. തിരിച്ചു വരാൻ നോർത്ത്‌ ഈസ്റ്റ് ശ്രമിച്ചെങ്കിലും അവസാന നിമിഷം പ്രിൻസ് ഇബാറ നേടിയ ഗോളിലൂടെ ബെംഗളൂരു കളി കയ്യിലൊതുകി. മൊത്തത്തിൽ നല്ല ഉയർന്ന പേസ് ഉള്ള കളിയായിരുന്നു. തെറ്റുകൾ തിരുത്തി വരാൻ നോർത് ഈസ്റ്റിനും വിജയ തന്ത്രങ്ങൾ തുടരാൻ ബെംഗലുരുവിനും കഴിയുമോ എന്ന് കണ്ടറിയാം.

✒️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply