വിജയവഴി തുടർന്നു എഫ് സി ഗോവ. ബെംഗളൂരു എഫ് സികെതിരെ വിജയം.

എഫ് സി ഗോവക് സീസനിലെ രണ്ടാം വിജയം. മാർക്കോ പെസയൊലിയുടെ ബെംഗളൂരു എഫ് സിയെയാണ് ജവാൻ ഫെരാണ്ടോയുടെ എഫ് സി ഗോവ തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയമാണ് ഗോവ നേടിയത്.

കളിയുടെ ഒന്നാം മിനുറ്റ്മുതൽ ആക്രമിച്ചു കളിക്കാൻ തന്നെയായിരുന്നു രണ്ട് ടീമിൻറേം ഉദ്ദേശം. കൂടുതൽ ബോൾ കൈവശം വെച്ചു കളിച്ചത് എഫ് സി ഗോവ ആയിരുന്നു. ബെംഗളൂരു എഫ് സിയെ വെച്ചു നോക്കുമ്പോൾ കളിയിൽ ഒന്നാം പകുതിയിൽ കൂടുതൽ ആധിപത്യം ഉണ്ടായിരുന്നത് എഫ് സി ഗോവക് ആയിരുന്നു. “ഹൈ ഇന്റൻസിറ്റി” ഫുട്ബോൾ ആയിരുന്നു കളിയുടെ മൊത്തത്തിലുള്ള ആകെതുക. ആഷിഖ് കുരുണിയൻ എന്ന മലയാളി താരത്തിന്റെ ഔൻ ഗോളിലൂടെയാണ് എഫ് സി ഗോവക് ആദ്യ ഗോൾ ലഭിച്ചത്. കിട്ടിയ സാധ്യതകൾ മുന്നിലേക് എത്തിക്കാൻ ബെംഗളൂരു എഫ് സി ശ്രമിച്ചെങ്കിലും ഭലം കണ്ടില്ല. ഛേത്രിക് ലഭിച്ച ഒരു ചാൻസ് അദേഹത്തിന് ഗോൾ ആക്കി മാറ്റാനും സാധിച്ചില്ല.

രണ്ടാം പകുതിയിൽ കണ്ടത് വ്യത്യസ്തമായ ഒരു ഫുട്ബോൾ ആയിരുന്നു. ജയേഷ് രനെയെ പിൻവലിച്ചു പ്രിൻസ് ഇബാറ വന്നതോടെ ബെംഗളൂരു എഫ് സി ഗോവയുടെ ഗോൾ മുഖത്തേക് ഇരമ്പി എത്തുകയായിരുന്നു. എന്നാൽ കിട്ടിയ സാധ്യതകളെ ഗോൾ ആക്കി മാറ്റാൻ മാത്രം അവര്ക് കഴിഞ്ഞില്ല. 70-ആം മിനിറ്റിൽ ഒരു മനോഹരമായ സെറ്റ് പീസിലൂടെ എഫ് സു ഗോവ രണ്ടാം ഗോൾ നേടി. ദേവേന്ദ്ര എന്ന ഇന്ത്യൻ താരത്തിന്റെ മനോഹരമായ ഫിനിഷിലൂടെ എഫ് സി ഗോവ കളിയിലേക് തിരിച്ചു വന്നു.

✒️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply