മറ്റേത് ഐ എസ് ൽ ക്ലബ്ബുകളും കൊതിച്ചു പോകുന്ന രീതിയിലായിരുന്നു ബംഗ്ളൂരു എഫ് സി യുടെ ഐ എസ് എല്ലിലെ അരങ്ങേറ്റം.
മറ്റെല്ലാ ഐ എസ് എൽ ക്ലബ്ബുകളും തങ്ങളുടെ താരങ്ങൾക്കുതകുന്ന ശൈലി വാർത്തെടുക്കാൻ ശ്രമിക്കുന്ന കാലത്ത് അത്യുഗ്രൻ പൊസഷൻ ഫുട്ബോൾ ശൈലിയുമായായിരുന്നു ആൽബർട്ട് റോക്കയും സംഘവും ഐ എസ് എല്ലിൽ അരങ്ങേറിയത്. ആ സീസൺ ഐ സ് ൽ കിരീടം നേടാൻ സാധിച്ചില്ലയെങ്കിലും ടേബിൾ ടോപ്പേഴ്സ് ആയും സൂപ്പർ കപ്പിൽ മുത്തമിട്ടുമാണ് ബാംഗ്ളൂരു എഫ് സി വരവറിയിച്ചത്.
അതിനു ശേഷം ആൽബർട്ട് റോക്ക ടീം വിടുമ്പോൾ ആൽബർട്ട് റോക്കയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന കാൾസ് കുവാഡ്രത് ബി എഫ് സിയുടെ ഹെഡ് കോച്ച് പദവിയിലോട്ടെത്തുകയും ആ സീസൺ ഐ സ് എൽ കപ്പ് നേടുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ആദ്യ രണ്ട് വർഷങ്ങളിൽ കണ്ട ബി എഫ് സിയെ അല്ലായിരുന്നു എല്ലാവരും കണ്ടത്. ഏറ്റവും കൂടുതൽ ഗോൾ അടിച്ചു കൂട്ടിയിരുന്ന ടീം ഗോളുകൾ അടിക്കുവാൻ പാടുപെട്ടു. അറ്റാക്കിങ് ഫുട്ബാൾ കളിച്ചിരുന്ന ബി എഫ് സി മുഴുവനയി ഒരു ഫിസിക്കൽ ഗെയിലോട്ട് മറി.അങ്ങനെ കഴിഞ്ഞ സീസൺ അവരുടെ ഐ എസ് എല്ലിലെ തന്നെ ഏറ്റവും മോശം സീസൺ എന്ന സ്ഥിതി വരെയെത്തി.
അത് കൊണ്ട് തന്നെ സീസൺ അവസാനിക്കും മുമ്പ് തന്നെ അവരുടെ ഹെഡ് കോച്ച് പുറത്താക്കപെടുകയും അസിസ്റ്റന്റ് കോച്ചായ നൗഷാദ് മൂസയെ ഹെഡ് കോച്ച് ആക്കിയാണ് ഏഴാം സീസൺ ബി എഫ് സി അവസാനിപ്പിച്ചത്.അതിനാൽ തന്നെ സീസൺ അവസാനിക്കും മുമ്പ് തന്നെ തങ്ങളുടെ ടീം റീ ബിൽഡ് ചെയ്യുവാനൊരുങ്ങുന്നു എന്ന വാക്ക്ദാനങ്ങളുമായി പാർത് ജിൻഡാൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ആ വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്ന രീതിയിലുള്ള രൂപമാറ്റവുമായിയാണ് ബി എഫ് സി എട്ടാം പതിപ്പിലെത്തുന്നത്.
കഴിഞ്ഞ സീസൺ അവസാനത്തോടു കൂടി ജർമൻകാരൻ മാർക്കോ പെസെയോളിയെ ഹെഡ് കോച്ച് അയി നിയമിച്ചു കൊണ്ടായിരുന്നു മാറ്റങ്ങൾക്ക് തുടക്കം.ജർമ്മനി U15, U16, U18യൂത്ത് ടീം,മറ്റു ഹൈ പ്രൊഫൈൽ ടീമുകളുടെ ഹെഡ് കോച്ച് പദവി അലങ്കരിച്ച എക്സ്പീരിയൻസ് മികവുമായാണ് മാർക്കോ പെസയോളി ഇന്ത്യയിൽ എത്തുന്നത്.ഇത് ബി എഫ് സിയിലുള്ള ഒരു കൂട്ടം യുവ ഇന്ത്യൻ നിരയെ വാർത്തെടുക്കുന്നതിൽ മുതൽക്കൂട്ടാകും എന്നത് സത്യം തന്നെയാണ്.
രണ്ടാം വരവിനൊരുങ്ങുന്ന ബി എഫ് സിയിലെ മറ്റു പ്രധാന മാറ്റങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കുമ്പോൾ ആദ്യമായി പറയേണ്ടത് അവരുടെ വിദേശ താരങ്ങളുടെ മാറ്റമാണ്.ക്ലീറ്റൻ സിൽവ ഒഴികെയുള്ള എല്ലാ താരംഗളെയും റിലീസ് ചെയ്തുകൊണ്ട് പുതിയ അഞ്ച് വിദേശ താരങ്ങളെയാണ് ബി എഫ് സി ഈ തവണ ടീമിൽ എത്തിച്ചിട്ട് ഉള്ളത്.
. അലൻ കോസ്റ്റ (ബ്രസിൽ )
. ബ്രൂണോ റാമിരെസ് (ബ്രസീൽ)
. മുസാവോ കിങ് (ഗാബൺ)
. പ്രിൻസ് ഇബാറാ (കോങ്കോ)
. ഇമാൻ ബസാഫ (ഇറാൻ )
എന്നിവരാണ് ബി എഫ് സിയിൽ എത്തിയ പുതിയ വിദേശ താരങ്ങൾ.വിദേശ താരങ്ങളിലെ മാറ്റങ്ങൾ കൂടാതെ ഇന്ത്യൻ താരങ്ങളിലും ചെറിയ മാറ്റങ്ങളുമായാണ് ബി എഫ് സി ഈ തവണയെത്തുന്നത്. അതിൽ ആദ്യം എടുത്തു കാണിക്കേണ്ടത് അവരുടെ സീനിയർ താരങ്ങളായ ഖബ്രാ, രാഹുൽ ഭേക്കേ എന്നിവർ ടീം വിട്ടു മറ്റു ടീമുകളിൽ എത്തിയതാണ്.എന്നാൽ അതിനനുസരിച്ചു പകരക്കാരെ കണ്ടെത്തിയും പുതിയ യുവ നിരയെ എത്തിച്ചുമാണ് ബി എഫ് സി ടീം പുതുക്കിയത്.
അവയേതൊക്കെയെന്ന് പരിശോധിക്കുമ്പോൾ ആദ്യം പറയേണ്ടത് കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോളുകൾ അടിച്ചു കൂട്ടിയ ബിദ്യസാഗർ സിംഗിനെ ടീമിൽ എത്തിച്ചതാണ്. കൂടാതെ റിയൽ കശ്മീർ എഫ്സിയുടെ സൂപ്പർ താരം ഡാനിഷ് ഫാറൂഖിനെയും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം രോഹിത് കുമാർ, മുൻ എ ടി കെ മോഹൻ ബഗാൻ താരം ജയേഷ് റാണെ എന്നിവരെ എട്ടാം സീസണിന് മുന്നോടിയായി ടീമിലെത്തിച്ചതുമാണ്.ഇത് കൂടാതെ മികച്ച ഒരുകൂട്ടം യുവ നിര അടങ്ങുന്ന ടീമാണ് ബി എഫ് സി. അതവർ ഈ കഴിഞ്ഞ ഡ്യൂറൻഡ് കപ്പിൽ തെളിയിച്ചതുമാണ്.
ഇതിനോടൊപ്പം ഇന്ത്യൻ നായകൻ സുനിൽ ചേത്രിയും ഇന്ത്യയുടെ കാവൽ ഭടൻ ഗുർപ്രീത് സിംഗ് സന്ദുവും, ഇന്ത്യൻ ടീമിലെ നിലവിലെ സ്ഥിര സാന്നിധ്യങ്ങളായ ദി ഫ്ലാഷ് എന്നറിയപ്പെടുന്ന ഉദാന്ത സിംഗ്, ലെഫ്റ്റ് വിങറായി മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന മലയാളി സൂപ്പർ താരം ആഷിഖ്, ഇന്ത്യൻ യുവ മിഡ്ഫീൽഡർ സുരേഷ് സിംഗ്. കൂടാതെ മറ്റൊരു സ്പീഡി വിങ്ങർ ലീയോൺ ആഗസ്റ്റിൻ എന്നിവർ കൂടി ഒത്തുചേരുമ്പോൾ ഏതൊരു ഐ എസ് ടീമുകളെയും തോൽപ്പിക്കാൻ കഴിവുള്ള ഒരു മികച്ച ടീമായാണ് ബി എഫ് സി ഈ തവണ ഐ എസ് ല്ലിന്റെ എട്ടാം പതിപ്പിനെത്തുന്നത്.
✒️@abhi
Leave a reply