ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ ഒന്നാം മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ചെന്നൈയിൻ എഫ് സി മത്സരം സമനിലയിൽ പിരിഞ്ഞു. ലിസ്റ്റൻ കൊലസോയിലൂടെ ലീഡ് നേടിയ മോഹൻ ബഗാൻ പിന്നീട് കോമൻ നേടിയ ഗോളിലൂടെ ഓരോ ഗോളിന്റെ സമനില വഴങ്ങി കളി അവസാനിക്കുകയായിരുന്നു.
പതിയെ തുടങ്ങിയ മത്സരത്തിൽനിന്നും കളിയുടെ ഗതി മാറിയ കാഴ്ച ആയിരുന്നു ഇന്ന്. എ ടി കെ മോഹൻ ബഗാൻ ആകട്ടെ ബോൾ കാലിൽ വെച്ചു കളിക്കാൻ തന്നെ ആയിരുന്നു ശ്രെമം. ആദ്യ മിനിറ്റുകളിലെ കയ്യടക്കം അവര്ക് ഒന്നാം ഗോൾ നേടി കൊടുത്തു. റോയ് കൃഷ്ണ ഒരുക്കി കൊടുത്ത പന്തിൽനിന്നും ഇന്ത്യൻ താരം ലിസ്റ്റൻ കോലാസോ ആദ്യ ഗോൾ നേടി. മറുപടി ഗോൾ പകുതിയുടെ അവസാനം നേടികൊണ്ട് ചെന്നൈയിൻ എഫ് സി കളിയിലേക് തിരിച്ചു വന്നു. വ്ലാദിമിർ കോമാൻ നേടിയ ഗോൾ ചെന്നൈയിൻ എഫ് സിക് ആശ്വാസം നൽകി.
രണ്ടാം പകുതിയും ഏറെക്കുറെ ഒരേപോലെ തന്നെ ആയിരുന്നു. എന്നാലും, ഷോട്ടുകൾ എടുക്കുന്നതിലും, ബോൾ കയ്യിൽ വെക്കുന്നതിലും ചെന്നൈയിൻ എഫ് സി ആയിരുന്നു മുന്നിൽ നിന്നത്. ലഭിച്ച കുറച്ചു ഗോൾ അവസരങ്ങൽ ഗോൾ ആക്കി മാറ്റാൻ അവര്ക് സാധിച്ചില്ല. ഫോം ഔട്ട് ആയ താരങ്ങൾ എ ടി കെ മോഹൻ ബഗാൻ കളിയില്നിന്നുള്ള ശക്തി കുറച്ചു എന്നു പറയേണ്ടിവരും. ഗോളുകൾ നേടാനുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ നടത്തി എങ്കിലും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല.
Leave a reply