ചെന്നൈയുടെ വിജയ തേരോട്ടം തടഞ്ഞ് ഈസ്റ്റ് ബംഗാൾ; മത്സരം സമനിലയിൽ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു ഗോൾ രഹിത സമനില. ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ മൂന്നാം മത്സരത്തിനിറങ്ങിയ ചെന്നൈയിൻ എഫ്.സിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലീഗിൽ ഒരു മത്സരം പോലും വിജയിക്കാനാവാത്ത ഈസ്റ്റ് ബംഗാളാണ് മിന്നും ഫോമിലുള്ള ചെന്നൈയിൻ എഫ്.സിയെ സമനിലയിൽ തളച്ചത്. വിജയമില്ലാതെ നാലാം മത്സരമാണ് ഈസ്റ്റ് ബംഗാൾ ഇന്നു പൂർത്തിയാക്കിയത്.

മത്സരത്തിന്റെ ഇരു പകുതിയിലും വളരെ പതിഞ്ഞ താളത്തിലാണ് മത്സരം പുരോഗമിച്ചത്. എന്നാൽ ആക്രമണത്തിൽ ചെന്നൈ നേരിയ മുൻ‌തൂക്കം പുലർത്തി. പക്ഷെ ഗോളുകൾ മാത്രം ഒഴിഞ്ഞു നിന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ 10 ഗോളുകൾ ഏറ്റുവാങ്ങിയ ഈസ്റ്റ് ബംഗാൾ പ്രതിരോധം ഇന്നു മികച്ച പ്രകടനം പുറത്തെടുത്തതും ചെന്നൈക്ക് തിരിച്ചടിയായി.

എന്നാൽ മൂന്ന് മത്സരങ്ങളിൽ നിന്നും 7 പോയിന്റുമായി ചെന്നൈയിൻ എഫ്.സി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 4 മത്സരങ്ങളിൽ നിന്നും 2 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും തുടരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply