ചരിത്രം സൃഷ്ടിച്ച കോച്ചിന് കീഴിൽ വീണ്ടും ഒരു ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയ്ക്ക് കഴിയുമോ?

രണ്ടു തവണ ഐ എസ് എൽ കിരീടം ചൂടിയ ടീമാണ് ചെന്നൈയിൻ എഫ് സി. 2015-16 സീസണിൽ മാർക്കോ മാറ്റരാസിയുടെ കീഴിലും, 2017-18 സീസണിൽ ജോണ് ഗ്രീഗറിയുടെ കീഴിലുമായിരുന്നു ആ നേട്ടം. 2019-20 സീസണിൽ ഒരു സ്വപ്നകുതിപ്പ് നടത്തി വിസ്മയിച്ച ടീമായ ചെന്നൈ കഴിഞ്ഞ സീസണിൽ അടി പതറി. ലീഗിന്റെ ആദ്യ മത്സരങ്ങളിലെ ഫിനിഷിങ് പോരായ്മകളും, ചെറിയ ഇഞ്ചുറി പ്രശ്നങ്ങളും, തുടർച്ചയായി വന്ന സമനിലകളും അവരുടെ പ്രകടനത്തെ നന്നായി ബാധിച്ചിരുന്നു. എന്നാൽ പുതിയ സീസോണിലേക് വരുമ്പോൾ തെറ്റുകൾ തിരുത്താൻ ഉറച്ച മനോഭാവമാണ് അവർ കാണിക്കുന്നത്.

യൂറോപ്പിലെ മോണ്ടിനെഗ്രോ സ്വദേശിയായ ബോസിഡാർ ബന്ദോവിക് എന്ന പേര് കേട്ട ഒരു കോച്ചിനെയാണ് അവർ ഹെഡ് കോച്ച് ആയി നിയമിച്ചിരിക്കുന്നത്. ഗ്രീസ്, അസർബെയ്ജാൻ, തായ്‌ലൻഡ് എന്നീ ലീഗുകളിൽ കളിപ്പിച്ചു പരിചയസമ്പന്നനായ വ്യെക്തിയാണ് അദ്ദേഹം. തായ് ലീഗിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച ഇദ്ദേഹം ഇന്ത്യയിലേക്കു വരുമ്പോൾ ചലനം ഉണ്ടാകുമോ എന്ന് കണ്ടറിയണം. നാരായൺ ദാസ്, നീന്തോയി മേറ്റെയി, ദേബജിത്, ദീപക്, സലാം രഞ്ജൻ, ജോബി ജസ്റ്റിൻ തുടങ്ങിയ ഒരുപിടി ഇന്ത്യൻ താരങ്ങളെയും മിർലൻ മുർസയെവ്, ലൂക്കസ് ജികിയെവിക്‌സ്, സ്‌ലാവ്ക്കോ ഡാംജാനോവിക്, എരിയേൽ ബോറിസിയൂക്, വ്ലാദിമിർ കോമാൻ എന്നീ വിദേശ താരങ്ങളെയും അവർ പുതിയ സീസണിൽ തട്ടകത്തിലെത്തിച്ചിട്ടുണ്ട്. റാഫേൽ ക്രിവെലാരോ എന്ന ബ്രസീലിയൻ താരത്തെ നിലനിർത്തുകയും ചെയ്‌തു.

പുതിയ സീസോണു മുന്നോടിയായി 4 പ്രീസീസൻ മത്സരങ്ങളാണ് അവർ കളിച്ചത്. ഒക്ടോബർ 21-ന് നടന്ന ഒന്നാം മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് 3-2-ന്റെ വിജയം നേടി. ചെന്നയിക്കുവേണ്ടി ഏരിയൽ, കോമാൻ , എഡ്വിൻ എന്നിവർ വല കുലുക്കി. ഒക്ടോബർ 28-ന് നടന്ന രണ്ടാം മത്സരത്തിൽ ഒഡിഷ എഫ് സിയോട് 2-1 എന്ന മാർജിനിൽ തോൽവി വഴങ്ങേണ്ടി വന്നു. പെനാൽറ്റിയിലൂടെ അവരുടെ പോളണ്ട് സ്‌ട്രൈക്കർ ലൂക്കാസ് ചെന്നയിന്റെ ആശ്വാസ ഗോൾ നേടി. ഇതിന് ശേഷം ചെന്നൈ നേരിട്ടത് കേരള ബ്ലാസ്റ്റേഴ്‌സിനെ ആയിരുന്നു. അതിലും തോൽവി ആയിരുന്നു ഭലം. നവംബർ 5-ന് നടന്ന മത്സരത്തിൽ 2-1-ന് കേരള വിജയിച്ചു. ചെന്നയിക്‌വേണ്ടി സലാം രഞ്ജൻ ഏക ഗോൾ നേടി. അവസാനമായി നടന്ന മത്സരത്തിൽ നവംബർ 13-ന് കരുത്തരായ എഫ് സി ഗോവയെ 3-0-ന് അവർ തറ പറ്റിച്ചു. ചാങ്തെ, കോമാൻ, സുഹൈൽ എന്നിവരാണ് അവരുടെ വിജയശില്പികൾ. ആകെ തുകയായി, 4 മത്സരങ്ങളിൽനിന്നു 2 വിജയവും, 2 തോൽവിയുമാണ് അവരുടെ സമ്പാദ്യം.

ഈ മത്സരങ്ങൾ പുതിയ സീസനുവേണ്ടിയുള്ള തയാറെടുപ്പ് മാത്രമാണ്. പുതിയ കോച്ചിന്റെ കീഴിൽ നഷ്ട കാലത്തെ തിരികെ കൊണ്ടു വരാനാവും ചെന്നൈയിൻ ശ്രമിക്കുക. സങ്കേതികമായി മുന്നിൽ നിൽക്കുന്ന വിദേശ താരങ്ങളും, അനുഭവ സമ്പത്തുള്ള ഇന്ത്യൻ തരനിരയുംകൂടെ ആവുമ്പോൾ അവര്ക് അതിന് സാധിക്കും എന്ന്‌ തന്നെ പറയേണ്ടി വരും. പ്രാവർത്തികമാക്കി അത് സാധ്യമാകുമോ എന്ന കണ്ടറിയാം.

✒️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply