കോവിഡ് പ്രോട്ടോകോളിൽ സുനിൽ ഛേത്രിക്ക് പ്രത്യേക പരിഗണന ലഭിച്ചെന്ന ആരോപണം ശക്തം. നവംബർ 13ന് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം രാഷ്‌ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങാനായി ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാഷ്‌ട്രപതി ഭവനിൽ എത്തിയിരുന്നു. തുടർന്ന് ഐ.എസ്.എൽ മത്സരങ്ങൾക്കായി ഗോവയിലെത്തിയ ബെംഗളൂരു എഫ്.സിയുടെ താരം കൂടെയായ സുനിൽ ഛേത്രി ഇന്നു നടന്ന മത്സരത്തിന് കളത്തിലിറങ്ങി.
ഇത്തവണത്തെ ഐ.എസ്.എൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഗോവയിലെത്തുന്ന ടീം അംഗങ്ങളെല്ലാം 8 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ടീമിനൊപ്പം ചേരുന്നത്. നവംബർ 13ന് ഡൽഹിൽ രാഷ്‌ട്രപതി ഭവനിലെത്തിയ സുനിൽ ഛേത്രി അന്നു തന്നെ ഗോവയിലെത്തിയാലും ഇന്നത്തേക്ക് മാത്രമേ എട്ട് ദിവസം പൂർത്തിയാവുകയുള്ളൂ. അതിനാൽ ഇന്നത്തെ മത്സരത്തിന് സുനിൽ ഛേത്രി ഇറങ്ങിയത് കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമല്ലേ എന്നതാണ് ആരാധകർക്കിടയിലെ സംശയം.
കോവിഡ് പ്രോട്ടോകോളിൽ ഇതിനകം ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായോ എന്ന് വ്യക്തമല്ല. എന്നാൽ ബെംഗളൂരു എഫ്.സി താരമായ സുനിൽ ഛേത്രിക്ക് വേണ്ടി ഐ.എസ്.എൽ അധികൃതർ പ്രത്യേക പരിഗണന നൽകി എന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ശക്തമാവുന്നത്.
✍? എസ്.കെ.
Leave a reply