ആദ്യ ജയം തേടി ജംഷഡ്പൂരും ഗോവയും കളത്തിലിറങ്ങുന്നു

ഐഎസ്എൽ എട്ടാം സീസണിൽ തങ്ങളുടെ ആദ്യ ജയം നേടാൻ വേണ്ടി ജംഷഡ്പൂരും ഗോവയും നേർക്കുനേർ. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 സമനില പിടിച്ച ജംഷഡ്പൂർ നിലവിലെ ചാമ്പ്യന്മാരോട് 3-0 തോറ്റു തുടങ്ങിയ ഗോവയെ നേരിടും. ഗോൾമഴ നിറഞ്ഞ ആദ്യ റൗണ്ടിൽ ഇരു കൂട്ടരും കാര്യമായി ഗോൾ അടിച്ചു കൂട്ടിയില്ല. ഗോവ മൂന്നെണ്ണം വഴങ്ങിയത് നിലവിലെ ചാമ്പ്യൻ ടീമിന് എതിരെ ആണെന്നത് മറ്റൊരു വസ്തുത. രണ്ടു ടീമുകളിൽ നിന്നും പ്രതീക്ഷിച്ച വിജയമോ കളി മികവോ ആദ്യ കളിയിൽ കണ്ടില്ല എന്ന് തന്നെ പറയാം.

വരും മത്സരങ്ങളിൽ സട കുടഞ്ഞു എണീറ്റ് എതിരാളികളെ പരാജയപ്പെടുത്താൻ തന്നെയാണ് രണ്ടു ടീമുകളും ഒരുങ്ങുന്നത്. വിജയപാതയിലേക്ക് വരുക എന്നത് തന്നെ ആണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മുഹമ്മദ് നെമിൽ ഫുൾ ട്രെയിനിംഗ് നടത്തുന്നു എന്ന വാർത്ത ഗോവൻ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ അവസാന നിമിഷം കൈവിട്ടു പോയ ടോപ് ഫോർ ഇക്കുറി നേടിയെടുക്കാൻ ഒരുങ്ങുന്ന ജംഷഡ്പൂറിനു വിജയം അനിവാര്യം ആണ്. മറുപുറത്ത് ഗോവ ആകട്ടെ കഴിഞ്ഞ തവണ നേടിയ നാലാം സ്ഥനത്തിന് മുകളിലേക്ക് കേറാൻ ഉള്ള പ്രയാണത്തിലും.

പ്രീമാച്ച് പ്രസ്സ് കോൺഫറൻസിൽ ഗോവയുടെ കോച്ചിനോട് ഒപ്പം വന്ന ഗ്ലാൻ മാർ പറഞ്ഞത്: “കഴിഞ്ഞ മത്സരം വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഇക്കുറി ഒരു നിർണായക മത്സരം തന്നെയാണ് നേരിടാൻ ഉള്ളത്. കളത്തിൽ ഇറങ്ങി മികച്ച പ്രകടനം കാഴചവെയ്ക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” നിർണായക മത്സരം വൈകിട്ട് 7:30നു ജീഎംസീ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply