വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ട് ഗോവയും ബംഗളുരുവും ഏറ്റുമുട്ടുന്നു.

ഐഎസ്എല്ലിൽ ഇന്ന് ഗോവ-ബംഗളുരു പോരാട്ടം. ഇന്നത്തെ രണ്ടാം മത്സരത്തിലാണ് ഗോവ ബംഗളുരുവുമായി ഏറ്റുമുട്ടുന്നത്.

ചരിത്രത്തിലെ തന്നെ മോശം തുടക്കത്തിലൂടെയാണ് ഗോവ കടന്നുപോകുന്നത്. കഴിഞ്ഞമത്സരത്തിൽ ഈസ്റ്റ്‌ബംഗാളിനെ തോൽപ്പിച്ചാണ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ അവർ നേടിയത്. പോയിന്റ് ടേബിളിൽ 10ആം സ്ഥാനത്താണ് ഗോവ.

ബംഗളുരുവിന്റെ അവസ്ഥയും മറിച്ചല്ല. 5 കളികൾ കളിച്ചുകഴിഞ്ഞ അവർ 3 കളികൾ തോറ്റു. നോർത്തീസ്റ്റിനെതിരായ മത്സരത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. ഗോളടിക്കാൻ കഷ്ടപ്പെടുന്ന മുന്നേറ്റനിരയും ആടിയുലയുന്ന പ്രതിരോധവുമാണ് പെസയോലിയ്ക്ക് ആശങ്കകൾ ഉയർത്തുന്നത്. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബംഗളുരു ഉള്ളത്.

രണ്ടുടീമുകൾക്കും ഇത് വളരെ പ്രധാനപെട്ട മത്സരമാണ്. ലീഗിലേക്ക് തിരിച്ചുവരാൻ വിജയം അനിവാര്യമാണ് എന്ന അവസ്ഥയിലാണ് ഇരുകൂട്ടരും ഈ മത്സരത്തിലേക്കെത്തുന്നത്. രാത്രി 9:30യ്ക്ക് ബാംബോലിമിലെ അത്ലെറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

  • Navya
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply