ആദ്യജയത്തിനായി ഗോവയും നോർത്തീസ്‌റ്റും നേർക്കുനേർ.

ഐഎസ്എൽ സൂപ്പർ സാറ്റർഡേയിലെ ആദ്യമത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സി ഗോവയെ നേരിടും. ഇതുവരെ സീസണിൽ ഒരു മത്സരംപോലും ജയിക്കാതെയാണ് ഇരുകൂട്ടരും എത്തുന്നത്. രാത്രി 7:30യ്ക്ക് ഫത്തോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

സീസണിൽ ആദ്യമത്സരം ബംഗളുരു എഫ്. സിയോട് തോറ്റുകൊണ്ട് തുടങ്ങിയ നോർത്തീസ്റ്റ് ആദ്യ പോയിന്റ് നേടിയത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ച ഗോളില്ലാ സമനിലയിലൂടെയാണ്. എന്നാൽ തൊട്ടടുത്ത മത്സരം അവർ ചെന്നൈയിൻ എഫ്.സിയോട് തോറ്റു.

ഖാലിദ് ജമീലിന് ഇത് പരീക്ഷണകാലമാണ്. ടീമിൽ നിന്ന് റിസൾട്ട്‌ ലഭിക്കാത്തതിനുപുറമേ അവരുടെ ഏറ്റവും മികച്ച താരവും മധ്യനിരയിലെ പ്രധാനസാന്നിധ്യവുമായ ഉറുഗ്വായൻ താരം ഫെഡറിക്കോ ഗായെഗോയ്ക്ക് പരിക്കിനെ തുടർന്ന് സീസൺ നഷ്ട്ടമാവും എന്ന് ക്ലബ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഗായേഗോയുടെ അസാന്നിധ്യം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് ഉറപ്പാണെങ്കിലും അതിനെ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ കൂടെ ഖാലിദിന് കണ്ടെത്തേണ്ടതുണ്ട്.

മറുപ്പുറത്തു ഗോവയാകട്ടെ അവരുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആദ്യ മത്സരത്തിൽ മുംബൈയോട് എതിരില്ലാത്ത മൂന്നുഗോളിന് തോറ്റ അവർ ജംഷെദ്പൂരിനെതിരെയും തോൽവിയറിഞ്ഞു. 2 കളിയിൽ നിന്ന് 6 ഗോൾ കൺസീഡ് ചെയ്ത അവർക്ക് തിരിച്ചടിക്കാനായത് ഒരേയൊരു ഗോളാണ്.

ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും രണ്ടുകൂട്ടരും ആഗ്രഹിക്കില്ല. കണക്കിൽ ആധിപത്യം ഓറഞ്ച് ആർമിയോടൊപ്പമാണെങ്കിലും കളിയിൽ കണക്കുകൾ പ്രതിഫലിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply