ഈ വർഷത്തെ ഡുറണ്ട് കപ്പ് നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് എഫ് സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ ആണ് എഫ് സി ഗോവക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്. മികച്ച ഇന്ത്യൻ താരങ്ങൾ ആണ് ടീമിൻ്റെ പ്രത്യേകത. സ്പാനിഷ് പരിശീലകൻ ജുവൻ ഫെർണാണ്ടോ കഴിഞ്ഞ സീസണിൽ ആണ് ടീമിന് ഒപ്പം ചേർന്നത്. ഡുറണ്ട് കപ്പിൽ എല്ലാ മത്സരവും വിജയിച്ചാണ് കപ്പ് നേടിയത്. കൂടുതൽ സമയവും യുവ ഇന്ത്യൻ താരങ്ങൾക്കാണ് കോച്ച് ജുവൻ അവസരം കൊടുത്തത്. എഫ് സി ഗോവയുടെ ആദ്യ പ്രി സീസൺ മാച്ച് റിസർവ് ടീം ആയിട്ടായിരുന്നു അതിൽ 2-0 വിജയം ഗോവ നേടിയെടുത്തു. അതിന് ശേഷം സൽഗോകർ ആയിട്ട് 2-1 എന്ന നിലയിൽ ആയിരുന്നു സ്കോർ. ഡുറണ്ട് കപ്പിൽ ആദ്യ മത്സരം ഗ്രീൻ ആർമി ആയിട്ട് 2-1 ന് വിജയിച്ചു. രണ്ടാമത്തെ മത്സരത്തിലും സുദേവാ എഫ് സിയെ 2-0 ക്ക് തോൽപ്പിച്ചു. ജംഷഡ്പൂർ എഫ് സി ആയിട്ടും ഡൽഹി എഫ് സി ആയിട്ടും 5-0 എന്ന സ്കോർ ലൈനിൽ ആണ് ജയിച്ചത്.
സെമി ഫൈനലിൽ ബംഗളുരു എഫ് സിയെ പെനൽറ്റി ഷൂട്ട് ഔട്ടിൽ ഗോവ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ എഫ് സി ഗോവയുടെ എതിരാളികൾ മുഹമ്മദൻസ് ടീം ആയിരുന്നു. എടു ബേഡിയയുടെ ഫ്രീകിക്കിൽ നിന്ന് വന്ന ഗോൾ എഫ് സി ഗോവയെ ഡുറണ്ട് കപ്പ് ചാമ്പ്യൻമാർ ആക്കി. കൊൽക്കത്തയിൽ നിന്ന് ഗോവയിൽ വന്ന ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിട്ട് മത്സരം കളിക്കാൻ ഇരിക്കെ , മഴ മൂലം മത്സരം നിർത്തി വെച്ചു. അതിനു ശേഷം ഗോകുലം കേരള ആയിട്ട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിന് ആയിട്ട് നടന്ന പ്രി സീസണിൽ 3-0 എന്ന സ്കോർ ലൈനിൽ ഗോവ പരജയപെട്ടു. എഫ് സി ഗോവയിൽ മലയാളി താരങ്ങൾ ആയ ക്രിസ്റ്റി ഡേവിസ് , മുഹമ്മദ് നെമിൽ എന്നിവർ ഡുറണ്ട് കപ്പിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. നോർത്ത് ഈസ്റ്റിൽ നിന്ന് ഡിലൻ ഫോക്സും, ഐറാം കബേറയുമാണ് എഫ് സി ഗോവയുടെ പുതിയ വിദേശ താരങ്ങൾ.
എഫ് സി ഗോവയുടെ ആദ്യ മത്സരം മുംബൈ സിറ്റി എഫ് സി ആയിട്ടാണ്. 22 ന് ആണ് മത്സരം. ഈ വർഷം കപ്പ് നേടണം എന്ന പ്രതീക്ഷയിൽ ആണ് കോച്ചും ടീമും.
സ്നേഹ വി മാത്യൂ
Leave a reply