ഐ.എസ്.എൽ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് | സഹലും പട്ടികയിൽ.

എട്ടാം സീസൺ ഐ.എസ്.എൽ ആദ്യ ആഴ്ച്ചയിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സഹലും. ആദ്യ മത്സരത്തിൽ എ.ടി.കെ.മോഹൻ ബഗാനെതിരെ സഹൽ നേടിയ ഗോളാണ് വോട്ടിങ്ങിനായുള്ള പട്ടികയിൽ ഇടം പിടിച്ചത്. ടീമിലെ മറ്റൊരു മലയാളി താരമായ കെ.പി.രാഹുൽ നൽകിയ അസിസ്റ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഗോൾ സഹൽ കണ്ടെത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനായി സഹൽ നേടിയ ആകെ ഗോളുകൾ രണ്ടായി.

മുംബൈ സിറ്റി താരം ഇഗോർ അംഗുലോ, എ.ടി.കെ.മോഹൻ ബഗാൻ താരങ്ങളായ ലിസ്റ്റൻ, ഹ്യൂഗോ ബൗമോസ്, ബെംഗളൂരു എഫ്.സി താരം പ്രിൻസ് ഇബാറ എന്നിവരാണ് വോട്ടിങ്ങിനായുള്ള പട്ടികയിലെ മറ്റു താരങ്ങൾ. ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് പ്രഖ്യാപിക്കുക.

വോട്ടിംഗ് ലിങ്ക്: https://www.indiansuperleague.com/goal-of-the-week

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply